പു​ള്ളി​ക്കാ​നം -വാ​ഗ​മ​ണ്‍, വാ​ഗ​മ​ണ്‍- കു​വി​ലേ​റ്റം റോ​ഡുനി​ർ​മാ​ണം ഉ​ദ്ഘാ​ട​നം ചെയ്തു
Tuesday, September 29, 2020 10:14 PM IST
ഇ​ടു​ക്കി: പു​ള്ളി​ക്കാ​നം -വാ​ഗ​മ​ണ്‍, വാ​ഗ​മ​ണ്‍- കു​വി​ലേ​റ്റം റോ​ഡി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. ക​ക്ഷി​രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​മി​ല്ലാ​തെ വി​ക​സ​നം ന​ട​പ്പി​ലാ​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
എ​റ​ണാ​കു​ളം -തേ​ക്ക​ടി സം​സ്ഥാ​ന പാ​ത പൂ​ർ​ത്തീ​ക​രി​ക്ക​പ്പെ​ടു​ന്ന​തോ​ടെ എ​റ​ണാ​കു​ള​ത്തു​നി​ന്നു തേ​ക്ക​ടി​ക്കു പോ​കാ​ൻ ഏ​റ്റ​വും ദൂ​രം​കു​റ​ഞ്ഞ പാ​ത​യാ​യി ഇ​തു മാ​റും. റോ​ഡി​ന്‍റെ നി​ർ​മാ​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കും.
ഇ​ടു​ക്കി, വ​യ​നാ​ട്, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പ്രാ​ധാ​ന്യം ന​ൽ​കി​യി​ട്ടു​ണ്ട്.
ഏ​റ്റ​വു​മ​ധി​കം പ്ലാ​ൻ ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത് ഇ​ടു​ക്കി ജി​ല്ല​യ്ക്കാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
വാ​ഗ​മ​ണ്‍ വി​ഡി​എ ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ശ നി​ർ​മ​ൽ, കെ. ​സ​ത്യ​ൻ, ആ​ർ. രാ​ജേ​ന്ദ്ര​ൻ, വാ​ഴൂ​ർ സോ​മ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മോ​ളി ഡൊ​മ​നി​ക്, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ വി.​പി. ജാ​ഫ​ർ​ഖാ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.