ഭ​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടെ​ത്തി വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ർ​ന്നു
Wednesday, September 30, 2020 11:15 PM IST
നെ​ടു​ങ്ക​ണ്ടം: രാ​ത്രി​യി​ൽ ഭ​ക്ഷ​ണം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ത്തി​യ യു​വാ​വ് ഹോ​ട്ട​ൽ ഉ​ട​മ​യാ​യ വീ​ട്ട​മ്മ​യു​ടെ മാ​ല വ​ലി​ച്ചു പൊ​ട്ടി​ച്ചെ​ടു​ത്ത​ശേ​ഷം ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ട്ടു. സ്വ​ർ​ണം പൂ​ശി​യ ആ​ഭ​ര​ണ​മാ​ണ് മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്ന​ത്. മു​ണ്ടി​യെ​രു​മ കാ​ന്താ​രി ഹോ​ട്ട​ൽ ഉ​ട​മ​സ്ഥ​യാ​യ മോ​ളി(43)​യു​ടെ മാ​ല​യാ​ണ് ബൈ​ക്കി​ലെ​ത്തി​യ യു​വാ​ക്ക​ൾ ക​വ​ർ​ന്ന​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് മോ​ളി പ​റ​യു​ന്ന​തി​ങ്ങ​നെ: ചൊ​വ്വാ​ഴ്ച രാ​ത്രി 9.30-ന് ​ക​ട അ​ട​യ്ക്കാ​ൻ തു​ട​ങ്ങു​ക​യാ​യി​രു​ന്നു. ഒ​രു ഷ​ട്ട​ർ പൂ​ർ​ണ​മാ​യി താ​ഴ്ത്തി. മ​റ്റൊ​രു ഷ​ട്ട​ർ പ​കു​തി അ​ട​ച്ച് ഹോ​ട്ട​ൽ ശു​ചീ​ക​രി​ക്കു​ന്ന​തി​നി​ടെ റോ​ഡി​ൽ ഒ​രു ബൈ​ക്ക് വ​ന്നു​നി​ന്നു. ഹെ​ൽ​മ​റ്റ് ധ​രി​ച്ച യു​വാ​വ് എ​ത്തി ക​ഴി​ക്കാ​ൻ എ​ന്തെ​ങ്കി​ലും വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

വീ​ട്ട​മ്മ ഹോ​ട്ട​ലി​ൽ​നി​ന്നും ച​പ്പാ​ത്തി​യും ക​റി​യും പാ​ഴ്സ​ലാ​ക്കി യു​വാ​വി​നു​നേ​രെ നീ​ട്ടി. ഈ ​സ​മ​യം മോ​ളി​യു​ടെ ക​ഴു​ത്തി​ൽ​കി​ട​ന്ന മാ​ല യു​വാ​വ് വ​ലി​ച്ചു​പൊ​ട്ടി​ച്ച് ഓ​ടി റോ​ഡി​ൽ ബൈ​ക്കു​മാ​യി കാ​ത്തു​നി​ന്ന യു​വാ​വി​നൊ​പ്പം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. നെ​ടു​ങ്ക​ണ്ടം റോ​ഡി​ലേ​ക്കാ​ണ് ഇ​വ​ർ ര​ക്ഷ​പ്പെ​ട്ട​തെ​ന്നും മോ​ളി പ​റ​ഞ്ഞു.

യു​വാ​ക്കാ​ൾ ര​ക്ഷ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ നെ​ടു​ങ്ക​ണ്ടം പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. പോ​ലീ​സ് രാ​ത്രി​യി​ൽ ബൈ​ക്കി​ലെ​ത്തി​യ സം​ഘ​ത്തെ പി​ന്തു​ട​ർ​ന്നെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി​യി​ൽ യു​വാ​ക്ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞു. വാ​ഹ​ന​ ന​ന്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സും മോ​ട്ട​ർ വാ​ഹ​ന വ​കു​പ്പും അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.