ജില്ലയിൽ വാ​ണി​ജ്യാവശ്യങ്ങൾക്കുള്ള നി​ർ​മാ​ണം ത​ട​ഞ്ഞ് ന​ട​പ​ടി തു​ട​ങ്ങി
Wednesday, September 30, 2020 11:18 PM IST
ക​ട്ട​പ്പ​ന: ജി​ല്ല​യി​ൽ വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള നി​ർ​മാ​ണ​ങ്ങ​ൾ​ക്ക് നി​രോ​ധ​നം നി​ല​വി​ൽ​വ​ന്നു. ജി​ല്ല​യി​ൽ 1964-ലെ ​ച​ട്ട​മ​നു​സ​രി​ച്ച് ന​ൽ​കി​യി​രി​ക്കു​ന്ന പ​ട്ട​യ ഭൂ​മി​യി​ൽ വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള നി​ർ​മാ​ണ​ങ്ങ​ൾ​ക്ക് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ അ​നു​മ​തി ന​ൽ​കു​ന്നി​ല്ല.

കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നു പ​ഞ്ചാ​യ​ത്തി​ൽ അ​നു​മ​തി അ​പേ​ക്ഷ ന​ൽ​കു​ന്ന​വ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ​നി​ന്നു​ള്ള കൈ​വ​ശാ​വ​കാ​ശ രേ​ഖ ഹാ​ജ​രാ​ക്കു​ന്പോ​ൾ ഭൂ​മി ഏ​താ​വ​ശ്യ​ത്തി​നാ​ണ് പ​തി​ച്ചു​ന​ൽ​കി​യ​ിരി​ക്കു​ന്ന​ത് എ​ന്നു​കൂ​ടി രേ​ഖ​പ്പെ​ടു​ത്തി ന​ൽ​ക​ണം. 1964-ലെ ​ച​ട്ട​മ​നു​സ​രി​ച്ച് പ​ട്ട​യം ന​ൽ​കി​യ ഭൂ​മി​യി​ൽ കൃ​ഷി​യും വീ​ടും മാ​ത്ര​മേ അ​നു​വ​ദി​ക്കൂ.

1993-ലെ ​സ്പെ​ഷ​ൽ റൂ​ൾ അ​നു​സ​രി​ച്ചു പ​ട്ട​യം ന​ൽ​കി​യ ഭൂ​മി​യി​ൽ വീ​ടി​നും ഷോ​പ്പി​നും അ​നു​മ​തി ന​ൽ​കും. സ്പെ​ഷ​ൽ റൂ​ൾ അ​നു​സ​രി​ച്ച് കൃ​ഷി, വീ​ട്, ഷോ​പ്പ് സൈ​റ്റ് എ​ന്നി​വ​യ്ക്കാ​ണ് പ​ട്ട​യം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​ത​നു​സ​രി​ച്ച് 1993-ലെ ​പ​ട്ട​യ ഭൂ​മി​യി​ൽ ക​ട​മു​റി​ക​ൾ​ക്കും അ​നു​മ​തി ന​ൽ​കും.

ഷോ​പ്പ് സൈ​റ്റി​നെ പെ​റ്റി ഷോ​പ്പാ​ക്കി വ​ന​ഭൂ​മി കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന​വ​ർ​ക്ക് ഭൂ​മി റ​ഗു​ല​റൈ​സ് ചെ​യ്തു ന​ൽ​കു​ന്ന​താ​ണ് 1993-ലെ ​സ്പെ​ഷ​ൽ റൂ​ൾ. 1-1-77-നു ​മു​ന്പ് ഭൂ​മി കൈ​വ​ശ​പ്പെ​ടു​ത്തി അ​തി​ൽ വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള നി​ർ​മാ​ണ​വും ന​ട​ത്തി​യി​രി​ക്കു​ന്ന​ത് റെ​ഗു​ല​റൈ​സ് ചെ​യ്തു ന​ൽ​കു​ന്ന​തി​ന് വ്യ​വ​സ്ഥ വ​ച്ചി​ട്ടു​ണ്ട്.

2016-ൽ ​റ​വ​ന്യു പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഷോ​പ്പ് സൈ​റ്റി​നെ പെ​റ്റി ഷോ​പ്പ് (ചെ​റി​യ ക​ട​മു​റി എ​ന്നു വ്യാ​ഖ്യാ​നം ചെ​യ്തു) ഇ​തി​ന്‍റെ പേ​രി​ലാ​ണ് ഷോ​പ്പ് സൈ​റ്റു​ക​ൾ​ക്ക് പ​ട്ട​യം ന​ൽ​കു​ന്നി​ന് വി​ല​ക്കു​വ​ന്ന​ത്. നി​യ​മ​മ​നു​സ​രി​ച്ച് വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള കെ​ട്ടി​ട​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന സ്ഥ​ല​ത്തി​നും പ​ട്ട​യം അ​നു​വ​ദി​ക്കാം.

വ്യ​വ​സ്ഥ​ക​ളി​ല്ലാ​തെ കോ​ള​നൈ​സേ​ഷ​ൻ പ​ട്ട​യം

1968-ലെ ​ഹൈ​റേ​ഞ്ച് കോ​ള​നൈ​സേ​ഷ​ൻ പ​ദ്ധ​തി​പ്ര​കാ​രം അ​ലോ​ട്ട് ന​ൽ​കി​യി​രി​ക്കു​ന്ന ഭൂ​മി​യി​ൽ ഏ​തു​ത​രം നി​ർ​മാ​ണ​ത്തി​നും അ​നു​മ​തി ന​ൽ​കും. ഹൈ​റേ​ഞ്ച് കോ​ള​നൈ​സേ​ഷ​ൻ സ്കീം ​അ​നു​സ​രി​ച്ച് അ​ഞ്ചേ​ക്ക​ർ വ​രെ ഭൂ​മി അ​ലോ​ട്ടു ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും ഭൂ​മി​യു​ടെ ഉ​പ​യോ​ഗം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ഇ​തി​നാ​ലാ​ണ് കോ​ള​നി പ​ട്ട​യ ഭൂ​മി​യി​ൽ ഏ​തു​ത​രം നി​ർ​മാ​ണ​വും അ​നു​വ​ദി​ക്കു​ന്ന​ത്.
പു​തു​വ​ൽ പ​ട്ട​യം അ​നു​വ​ദി​ച്ച ഭൂ​മി​യും കേ​ര​ള​ത്തി​ലു​ണ്ട്. അ​വി​ടെ കൃ​ഷി മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. പു​തു​വ​ൽ പ​ട്ട​യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത് നെ​ൽ​കൃ​ഷി​ക്കാ​യാ​ണ്. വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ നെ​ൽ​കൃ​ഷി ഉ​പേ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഭൂ​മി​യി​ൽ നെ​ൽ​കൃ​ഷി​യേ അ​നു​വ​ദി​ക്കൂ.

നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് 9-9-20-ലെ ​ഉ​ത്ത​ര​വ​നു​സ​രി​ച്ച്

25- 6-2020-ലെ​യും 9-9-2020-ലെ​യും സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ൾ പ്ര​കാ​ര​മാ​ണ് കൃ​ഷി​ഭൂ​മി​യി​ൽ വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള നി​ർ​മാ​ണ​ങ്ങ​ൾ നി​രോ​ധി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ടു​ക്കി ജി​ല്ല​യി​ലെ എ​ട്ടു വി​ല്ലേ​ജു​ക​ളി​ൽ മാ​ത്ര​മാ​ണ് നി​ർ​മാ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ചി​ല ഭ​ര​ണ ക​ക്ഷി നേ​താ​ക്ക​ൾ അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ടെങ്കി​ലും നി​ല​വി​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ൻ 1964 പ​ട്ട​യ ഭൂ​മി​യി​ലും നി​ർ​മാ​ണ നി​രോ​ധ​നം നി​ല​വി​ൽ വ​ന്നി​രി​ക്കു​ക​യാ​ണ്.

1964-ലെ ​ച​ട്ട​മ​നു​സ​രി​ച്ച് ന​ൽ​കി​യി​രി​ക്കു​ന്ന പ​ട്ട​യ ഭൂ​മി​യി​ൽ വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള നി​ർ​മാ​ണ നി​രോ​ധ​നം കേ​ര​ള​ത്തി​ൽ മു​ഴു​വ​നാ​യി ബാ​ധ​ക​മാ​ണെ​ന്ന ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​ൽ സ്പെ​ഷ​ൽ ലീ​വ് പെ​റ്റീ​ഷ​ൻ ഫ​യ​ൽ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും നി​ർ​മാ​ണ നി​രോ​ധ​നം ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങി.

ഇ​ടു​ക്കി​യി​ൽ മാ​ത്ര​മാ​യി നി​ർ​മാ​ണ നി​രോ​ധ​നം പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വാ​ദം. കേ​ര​ള​ത്തി​ൽ രാ​ജ​ഭ​ര​ണ​കാ​ല​ത്തും ഭൂ​മി പ​തി​ച്ചു​ന​ൽ​കി​യി​രി​ക്കു​ന്ന​തും കൃ​ഷി ആ​വ​ശ്യ​ത്തി​നാ​യാ​ണ്. അ​ങ്ങാ​ടി​ക​ൾ സ്ഥാ​പി​ക്കാ​നും ഭൂ​മി അ​നു​വ​ദി​ച്ചു ന​ൽ​കി​യി​ട്ടു​ണ്ട്.