പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി ചോ​ദ്യം​ചെ​യ്ത​തി​നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി
Thursday, October 1, 2020 10:05 PM IST
ക​ട്ട​പ്പ​ന: വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം അ​പേ​ക്ഷ ന​ൽ​കി​യ​തി​ന് കാ​ഞ്ചി​യാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ മ​ക​ൻ വീ​ട്ടി​ൽ ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി. വെ​ള്ളി​ലാം​ക​ണ്ടം മാ​മ്മൂ​ട്ടി​ൽ ചാ​ക്കോ​യും മ​ക​ൻ ബി​നു​മോ​നു​മാ​ണ് കാ​ഞ്ചി​യാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ആ​ർ. ശ​ശി​യു​ടെ മ​ക​ൻ ശ്യാം ​ശ​ശി​ക്കെ​തി​രെ ക​ട്ട​പ്പ​ന പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.
പ​ണി പൂ​ർ​ത്തി​യാ​യ കെ​ട്ടി​ട​ത്തി​നു പ​ഞ്ചാ​യ​ത്ത് ന​ന്പ​ർ കി​ട്ടാ​ത്ത​തി​ന്‍റെ കാ​ര​ണ​മ​റി​യാ​ൻ ബി​നു​മോ​ൻ പ​ഞ്ചാ​യ​ത്തി​ൽ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. കി​ട്ടി​യ മ​റു​പ​ടി തൃ​പ്തി​ക​ര​മ​ല്ലാ​ത്ത​തി​നാ​ൽ തൊ​ടു​പു​ഴ ഡി​ഡി​പി​ക്ക് അ​പ്പീ​ൽ കൊ​ടു​ത്തു. ഇ​തി​ന്‍റെ​പേ​രി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. ശ​ശി ത​ന്നെ അ​സ​ഭ്യം പ​റ​യു​ക​യും കെ​ട്ടി​ടം പൊ​ളി​ച്ചു​ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​തി​രെ ക​ട്ട​പ്പ​ന പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും ബി​നു​മോ​ൻ ആ​രോ​പി​ച്ചു. ഡി​ഡി​പി ഓ​ഫീ​സി​ൽ ന​ൽ​കി​യ അ​പ്പീ​ലീ​ൽ വാ​ദം കേ​ൾ​ക്കാ​ൻ ഇ​ന്ന​ലെ ബി​നു​മോ​ൻ തൊ​ടു​പു​ഴ​യ്ക്ക് പോ​യ സ​മ​യ​ത്താ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ മ​ക​ൻ ശ്യാം ​ശ​ശി വീ​ട്ടി​ലെ​ത്തി ഭീ​ഷി​ണി​പ്പെ​ടു​ത്തി​യ​താ​യി പ​റ​യു​ന്ന​ത്. തു​ട​ർ​ച്ച​യാ​യി ത​ന്നെ​യും കു​ടും​ബ​ത്തെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും കെ​ട്ടി​ട​ത്തി​നു ന​ന്പ​ർ ന​ൽ​കാ​തെ പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​തി​രെ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ബി​നു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.