ആ​ന​യി​റ​ങ്ക​ൽ മേ​ഖ​ല​യി​ൽ ക​ടു​വ​യു​ടെ കാ​ൽ​പാ​ടു​ക​ൾ
Thursday, October 1, 2020 10:05 PM IST
രാ​ജ​കു​മാ​രി: ആ​ന​യി​റ​ങ്ക​ൽ ശ​ങ്ക​ര​പാ​ണ്ഡ്യ മെ​ട്ടി​നു സ​മീ​പം ക​ടു​വ​യു​ടെ​യും കു​ട്ടി​യു​ടെ​യു​മെ​ന്നു സം​ശ​യി​ക്കു​ന്ന കാ​ൽ​പാ​ടു​ക​ൾ ക​ണ്ടെ​ത്തി. സ​മീ​പ​ത്ത് ഒ​രു കാ​ട്ടു​പ​ന്നി​യു​ടെ ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ളും ക​ഴി​ഞ്ഞ​ദി​വ​സം ക​ണ്ടി​രു​ന്നു. ക​ടു​വ കൊ​ന്നു ഭ​ക്ഷി​ച്ച കാ​ട്ടു​പ​ന്നി​യു​ടെ അ​വ​ശി​ഷ്ട​മാ​ണി​തെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ത്തി​നി​ടെ​യാ​ണ് ഗോ​വി​ന്ദ്, പി​പി​കെ എ​ന്നീ ഏ​ലം എ​സ്റ്റേ​റ്റു​ക​ളി​ൽ ക​ടു​വ​യു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​യ​താ​യി സം​ശ​യി​ക്കു​ന്ന​ത്. ഒ​ന്നി​ല​ധി​കം ക​ടു​വ​ക​ൾ ഉ​ള്ള​താ​യി കാ​ൽ​പാ​ടു​ക​ളി​ൽ​നി​ന്നും വ്യ​ക്ത​മാ​യ​താ​യി തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. മ​തി​കെ​ട്ടാ​ൻ വ​ന​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​കി​ട​ക്കു​ന്ന കാ​ർ​ഷി​ക മേ​ഖ​ല​യാ​ണി​വി​ടം. നൂ​റു​ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളാ​ണി​വി​ടെ ദി​നം​തോ​റും എ​ത്തി ജോ​ലി​ചെ​യ്യു​ന്ന​ത്. ഇ​ട​തി​ങ്ങി നി​ൽ​ക്കു​ന്ന ഏ​ല​ത്തോ​ട്ട​ങ്ങ​ളാ​യ​തി​നാ​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം മു​ൻ​കൂ​ട്ടി അ​റി​യു​വാ​നും ക​ഴി​യി​ല്ല. കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യ മേ​ഖ​ല​യി​ലാ​ണ് ഇ​പ്പോ​ൾ ക​ടു​വ​ക​ളു​ടെ സാ​ന്നി​ധ്യ​വും സം​ശ​യി​ക്കു​ന്ന​ത്. കാ​ൽ​പാ​ദം ക​ടു​വ​യു​ടേ​താ​ണോ​യെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് ബോ​ഡി​മെ​ട്ട് സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ പി.​എ​സ്. ജ​യ​ദാ​സ് അ​റി​യി​ച്ചു.