മെ​റ്റീ​രി​യ​ൽ ക​ള​ക്ഷ​ൻ ഫെ​സി​ലി​റ്റി സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, October 1, 2020 10:05 PM IST
മു​ട്ടം : പ​ഞ്ചാ​യ​ത്തി​ലെ വീ​ടു​ക​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും മാ​ലി​ന്യ വി​മു​ക്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് സം​ഭ​രി​ക്കു​ന്ന​തി​നാ​യി ശു​ചി​ത്വ​മി​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ 13 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച മെ​റ്റീ​രി​യ​ൽ ക​ള​ക്ഷ​ൻ ഫെ​സി​ലി​റ്റി സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കു​ട്ടി​യ​മ്മ മൈ​ക്കി​ൾ നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്തി​ലെ 13 വാ​ർ​ഡു​ക​ളി​ൽ നി​ന്നു​മു​ള്ള 26 അം​ഗ​ങ്ങ​ൾ ഉ​ള്ള ഹ​രി​ത ക​ർ​മസേ​ന വീ​ടു​ക​ളി​ൽ നി​ന്നും അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് എം​സി​എ​ഫി​ൽ എ​ത്തി​ച്ച് അ​വി​ടെ​നി​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ​ഴി​ ക്ലീ​ൻ കേ​ര​ള ക​ന്പ​നി​ക്ക് കൈ​മാ​റു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. മു​ട്ടം പ​ഞ്ചാ​യ​ത്തി​ലെ വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും മാ​ലി​ന്യ​മു​ക്തം ആ​ക്കി ക്ലീ​ൻ പ​ഞ്ചാ​യ​ത്ത് ആ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് ന​ട​ക്കു​ന്ന​ത്. വ​ഴി​യാ​ത്ര​ക്കാ​ർ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന പെ​രു​മ​റ്റം ഭാ​ഗ​ത്ത് ഗാ​ർ​ഡ്നെ​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി.

തോ​ട്ടും​ക​ര ഭാ​ഗ​ത്ത് ക​ഴി​ഞ്ഞ വ​ർ​ഷം ഗാ​ർ​ഡ്നെ​റ്റ് സ്ഥാ​പി​ച്ച​ത് മൂ​ലം തോ​ട്ടി​ലേ​ക്ക് മാ​ലി​ന്യം ത​ള്ളു​ന്ന​ത് പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട് ര​ണ്ടു​പ്രാ​വ​ശ്യം ആ​രോ​ഗ്യ പു​ര​സ്കാ​ര​വും ശു​ചി​ത്വ പ​ദ​വി​യും പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ച്ചു .

ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.​കെ.​മോ​ഹ​ന​ൻ, മെം​ബ​ർ​മാ​രാ​യ ബീ​ന ജോ​ർ​ജ്, മേ​രി​ക്കു​ട്ടി വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി ലൗ​ജി എം.​നാ​യ​ർ, ഹെ​ഡ് ക്ല​ർ​ക്ക് ശ​ബ​രി കൃ​ഷ്ണ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.