വ​യോ​ദ​ന്പ​തി​ക​ളെ പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് പ​രാ​തി
Thursday, October 1, 2020 10:05 PM IST
ക​ട്ട​പ്പ​ന: രോ​ഗി​യാ​യ 83-കാ​ര​നെ ഗു​ണ്ടാ ലി​സ്റ്റി​ൽ പെ​ടു​ത്തു​മെ​ന്ന് വ​യോ​ജ​ന ദി​ന​ത്തി​ൽ വെ​ള്ള​ത്തൂ​വ​ൽ പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി. ഭീ​ഷി​ണി തു​ട​ർ​ന്നാ​ൽ ക​ത്തെ​ഴു​തി​വ​ച്ച് ജീ​വ​നൊ​ടു​ക്കു​മെ​ന്നും വ​യോ​ദ​ന്പ​തി​ക​ൾ.
ദേ​ശീ​യ വ​യോ​ജ​ന ദി​ന​മാ​യ ഇ​ന്ന​ലെ രാ​വി​ലെ പ​ണി​ക്ക​ൻ​കു​ടി കൊ​ന്പൊ​ടി​ഞ്ഞാ​ൽ ന​ടു​വി​ലേ​ട​ത്തു വ​ർ​ക്കി(83) യേ​യും ഭാ​ര്യ മ​റി​യ​ക്കു​ട്ടി (80)യേ​യും വെ​ള്ള​ത്തൂ​വ​ൽ പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി വ​ർ​ക്കി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. വ​ർ​ക്കി​യു​ടെ വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ​ൽ​വാ​സി​ക​ളു​മാ​യി ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഇ​തി​ന്‍റെ​പേ​രി​ൽ വ​ർ​ക്കി​യു​ടെ കൃ​ഷി​സ്ഥ​ല​ത്തു ക​ഴി​ഞ്ഞ​ദി​വ​സം അ​തി​ക്ര​മി​ച്ചു​ക​ട​ന്ന അ​യ​ൽ​വാ​സി​ക​ള​യാ​യ ചി​ല​ർ ഗു​ണ്ട​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കൃ​ഷി​വി​ള​ക​ൾ വെ​ട്ടി​ന​ശി​പ്പി​ക്കു​ക​യും വെ​ള്ളം പ​റ​ന്പി​ലേ​ക്ക് വ​ഴി​തി​രി​ച്ചു വി​ടു​ക​യും ചെ​യ്തു.
ഇ​തി​നെ ചോ​ദ്യം​ചെ​യ്ത വ​ർ​ക്കി പ​റ​ന്പി​ൽ വ​ര​ന്പ് നി​ർ​മി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ അ​യ​ൽ​വാ​സി അ​ശോ​ക​നും വെ​ള്ള​ത്തു​വ​ലി​ൽ​നി​ന്നും എ​ത്തി​യ ഒ​രു പോ​ലീ​സു​കാ​ര​നും​ചേ​ർ​ന്ന് വ​ർ​ക്കി​യെ ഗു​ണ്ടാ​ലി​സ്റ്റി​ൽ പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് വ​ർ​ക്കി​യും ഭാ​ര്യ മ​റി​യ​ക്കു​ട്ടി​യും പ​റ​യു​ന്ന​ത്. ഉ​യ​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ട​പെ​ട്ട് രോ​ഗി​ക​ളാ​യ ത​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന് ഇ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.