ജി​ല്ല​യി​ലെ റേ​ഷ​ൻ വി​ത​ര​ണം താ​റു​മാ​റാ​യി
Sunday, October 18, 2020 12:14 AM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ പ​ല​യി​ട​ത്തും റേ​ഷ​ൻ വി​ത​ര​ണം താ​റു​മാ​റാ​യി. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ​കി​റ്റു​ക​ൾ ഭൂ​രി​ഭാ​ഗം കാ​ർ​ഡു​ട​മ​ക​ൾ​ക്കും ഇ​നി​യും ല​ഭി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ​മാ​സം വി​ത​ര​ണം ചെ​യ്യേ​ണ്ട കി​റ്റു​ക​ൾ ചി​ല ക​ട​ക​ൾ മാ​ത്ര​മാ​ണ് എ​ത്തി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ വെ​ള്ള​കാ​ർ​ഡു​ട​മ​ക​ൾ​ക്കു​ള്ള കി​റ്റു​ക​ൾ ഇ​നി​യും എ​ത്തി​ച്ചി​ട്ടി​ല്ല.

കോ​വി​ഡി​നെ തു​ട​ർ​ന്നു ഓ​ഗ​സ്റ്റ് മു​ത​ൽ ഡി​സം​ബ​ർ വ​രെ​യു​ള്ള മാ​സ​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത്തെ എ​ല്ലാ കാ​ർ​ഡു​ട​മ​ക​ൾ​ക്കും സ​ർ​ക്കാ​ർ സൗ​ജ​ന്യ​കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​ത്. ഓ​ഗ​സ്റ്റി​ൽ സൗ​ജ​ന്യ​കി​റ്റ് വി​ത​ര​ണം കൃ​ത്യ​മാ​യി ന​ട​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ​മാ​സം മു​ത​ലാ​ണ് വി​ത​ര​ണം താ​റു​മാ​റാ​യ​ത്.

കി​റ്റു​ക​ൾ വി​ത​ര​ണ​ത്തി​ന് ത​യാ​റാ​യി​ട്ടു​ണ്ടെ​ന്ന വാ​ർ​ത്ത​ക​ളെ തു​ട​ർ​ന്നു കാ​ർ​ഡു​ട​മ​ക​ൾ ക​ട​ക​ളി​ൽ എ​ത്തു​ന്പോ​ൾ കി​റ്റു​ക​ൾ ല​ഭി​ക്കാ​തെ വ​രു​ന്ന​തു ത​ർ​ക്ക​ത്തി​നു കാ​ര​ണ​മാ​കു​ന്ന​താ​യും ക​ട​യു​ട​മ​ക​ൾ പ​റ​ഞ്ഞു. കി​റ്റ് വി​ത​ര​ണം കൃ​ത്യ​മാ​യി ന​ട​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ ഇ​പ്പോ​ഴും ആ​ശ​യ​ക്കു​ഴ​പ്പം നി​ല​നി​ൽ​ക്കു​ക​യാ​ണ്.

ഇ​തി​നു​പു​റ​മെ ബി​പി​എ​ൽ, എ​എ​വൈ കാ​ർ​ഡു​ട​മ​ക​ൾ​ക്കു​ള്ള അ​രി​യും ഗോ​ത​ന്പും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പി​എം​ജി​കെവൈ സ്കീ​മി​ലു​ള്ള സാ​ധ​ന​ങ്ങ​ളും പ​ല റേ​ഷ​ൻ​ക​ട​ക​ളി​ലും സ്റ്റോ​ക്കി​ല്ല. ഈ​മാ​സം ല​ഭി​ക്കേ​ണ്ട മ​ണ്ണെ​ണ്ണ​യും ഇ​തു​വ​രെ​യും റേ​ഷ​ൻ ക​ട​ക​ളി​ൽ എ​ത്തി​ച്ചി​ട്ടി​ല്ല.

വാ​തി​ൽ​പ്പ​ടി റേ​ഷ​ൻ വി​ത​ര​ണം ആ​രം​ഭി​ച്ച​തോ​ടെ കാ​ർ​ഡു​ട​മ​ക​ൾ​ക്ക് കൃ​ത്യ​മാ​യി റേ​ഷ​ൻ ല​ഭി​ച്ചി​രു​ന്നു. മ​ഞ്ഞ​കാ​ർ​ഡി​ൽ പേ​രു​ള്ള കു​ടും​ബ​ത്തി​ലെ ഓ​രോ അം​ഗ​ത്തി​നും​വീ​തം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ്കീ​മി​ൽ നാ​ലു​കി​ലോ അ​രി, ഒ​രു കി​ലോ ഗോ​ത​ന്പും പ്ര​തി​മാ​സ റേ​ഷ​ൻ​വി​ഹി​ത​മാ​യി 30 കി​ലോ അ​രി, അ​ഞ്ചു​കി​ലോ ഗോ​ത​ന്പ് എ​ന്നി​വ ല​ഭി​ക്കു​ന്നു​ണ്ട്.

ഇ​തി​നു​പു​റ​മേ പ​ഞ്ച​സാ​ര, ക​ട​ല എ​ന്നി​വ​യും ഒ​രു​കി​ലോ വീ​തം വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.
വെ​ള്ള​കാ​ർ​ഡി​ന് ഒ​രു​കി​ലോ കു​ത്ത​രി, ര​ണ്ടു​കി​ലോ പു​ഴു​ക്ക​ല​രി, ര​ണ്ടു​കി​ലോ ആ​ട്ട, 15 രൂ​പ നി​ര​ക്കി​ൽ മൂ​ന്നു​കി​ലോ പ​ച്ച​രി എ​ന്നി​വ​യും നീ​ല കാ​ർ​ഡി​ലെ ഒ​രം​ഗ​ത്തി​ന് കു​ത്ത​രി, പ​ച്ച​രി, പു​ഴു​ക്ക​ല​രി എ​ന്നി​വ​യും ആ​ട്ട ര​ണ്ടു​കി​ലോ 17 രൂ​പ നി​ര​ക്കി​ലും പി​ങ്ക് കാ​ർ​ഡി​ലെ ഒ​രം​ഗ​ത്തി​ന് നാ​ലു​കി​ലോ വീ​തം അ​രി ര​ണ്ടു​രൂ​പ നി​ര​ക്കി​ലും ഒ​രു കി​ലോ ഗോ​ത​ന്പ് ര​ണ്ടു​രൂ​പ നി​ര​ക്കി​ലും വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.

സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ റേ​ഷ​ൻ ല​ഭി​ക്കാ​തി​രി​ക്കു​ന്ന​തു​മൂ​ലം റേ​ഷ​ൻ​ക​ട​യു​ട​മ​ക​ൾ​ക്കും കാ​ർ​ഡു​ട​മ​ക​ൾ​ക്കും ഒ​രു​പോ​ലെ ദു​രി​ത​മാ​കു​ക​യാ​ണ്.