മു​ദ്ര​പ്പ​ത്രം കി​ട്ടാ​നി​ല്ല: കൂ​ടു​ത​ൽ തു​ക മു​ട​ക്കേ​ണ്ട ഗ​തി​കേ​ടി​ൽ ജ​നം
Sunday, October 18, 2020 10:11 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ​ങ്ങും ചെ​റി​യ മൂ​ല്യ​മു​ള്ള മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ കി​ട്ടാ​നി​ല്ലാ​ത്ത​ത് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു. മാ​സ​ങ്ങ​ളാ​യി ജി​ല്ല​യി​ൽ ചെ​റി​യ മു​ല്യ​മു​ള്ള മു​ദ്ര​പ​ത്ര​ങ്ങ​ൾ​ക്ക് ക്ഷാ​മം നേ​രി​ടു​ക​യാ​ണ്.
സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്കു​ൾ​പ്പെ​ടെ ഏ​റ്റ​വു​ധി​കം ആ​വ​ശ്യ​മു​ള്ള 100, 50, 20 രൂ​പ​യു​ടെ പ​ത്ര​ങ്ങ​ളാ​ണ് ല​ഭ്യ​മ​ല്ലാ​ത്ത​ത്. ചെ​റി​യ തു​ക​യു​ടെ മു​ദ്ര​പ​ത്ര​ങ്ങ​ൾ കി​ട്ടാ​നി​ല്ലാ​താ​യ​തോ​ടെ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് 500 രൂ​പ മു​ട​ക്കി ഉ​യ​ർ​ന്ന മൂ​ല്യ​മു​ള്ള​വ വാ​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണ്. വി​വി​ധ ക​രാ​റു​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​നും ജ​ന​ന​മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പ് എ​ടു​ക്കു​ന്ന​തി​നും വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ങ്ങ​ൾ, ലൈ​ഫ് മി​ഷ​ൻ ഭ​വ​ന പ​ദ്ധ​തി തു​ട​ങ്ങി​യ​വ​യ്ക്കും ഉ​ൾ​പ്പെ​ടെ സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നും കു​റ​ഞ്ഞ തു​ക​യു​ടെ മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ ആ​വ​ശ്യ​മാ​ണ്.
കു​റ​ഞ്ഞ മൂ​ല്യ​മു​ള്ള മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ കൂ​ടി​യ മൂ​ല്യ​മു​ള്ള​താ​ക്കി മാ​റ്റാ​ൻ ട്ര​ഷ​റി ഡ​യ​റ​ക്ട​ർ ജി​ല്ല​ക​ളി​ലെ സ്റ്റാ​ന്പ് ഡി​പ്പോ ഓ​ഫി​സ​ർ​മാ​ർ​ക്കു പ്ര​ത്യേ​ക അ​ധി​കാ​രം ന​ൽ​കി​യെ​ങ്കി​ലും പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​യി​ല്ല. ദൈ​നം​ദി​ന ജോ​ലി​ക​ൾ​ക്കി​ട​യി​ൽ വേ​ണം ഇ​തു​ചെ​യ്യേ​ണ്ട​തെ​ന്ന​തി​നാ​ൽ ഒ​രു ദി​വ​സം 300 മു​ത​ൽ 500 എ​ണ്ണം വ​രെ മാ​ത്ര​മേ സീ​ൽ ചെ​യ്തു ഒ​പ്പു​വ​ച്ചു ക​ന്പ്യൂ​ട്ട​റി​ൽ സ്റ്റോ​ക്ക് രേ​ഖ​പ്പെ​ടു​ത്തി വി​ത​ര​ണം ചെ​യ്യാ​ൻ ക​ഴി​യു എ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.
മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക് സെ​ക്യൂ​രി​റ്റി പ്ര​സി​ലാ​ണ് മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ അ​ച്ച​ടി​ക്കു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​നം മൂ​ലം നാ​സി​ക്കി​ൽ നി​ന്ന് ആ​വ​ശ്യ​ത്തി​നു ല​ഭി​ക്കാ​ത്ത​താ​ണ് ക്ഷാ​മം രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണ​മെ​ന്ന് ജി​ല്ലാ സ്റ്റാ​ന്പ് ഡി​പ്പോ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റാ​ന്പ് ഡി​പ്പോ​യി​ൽ 11 ല​ക്ഷം മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ എ​ത്തി​ച്ചെ​ങ്കി​ലും നാ​സി​ക്കി​ലെ പ്ര​സി​ൽ പോ​യി വ​ന്ന​വ​രു​ടെ കോ​വി​ഡ് നി​രീ​ക്ഷ​ണ​കാ​ലം ക​ഴി​ഞ്ഞു മാ​ത്ര​മേ വി​ത​ര​ണം ആ​രം​ഭി​ക്കാ​നി​ട​യു​ള്ളു. മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തു​ന്ന സ്റ്റാ​ന്പ് വെ​ൻ​ഡ​ർ​മാ​ർ​ക്കും സ​ബ് ട്ര​ഷ​റി​ക​ളി​ലേ​ക്കും ജി​ല്ലാ ഡി​പ്പോ​ക​ളി​ൽ നി​ന്നാ​ണ് മു​ദ്ര​പ്പ​ത്രം വി​ത​ര​ണം ചെ​യ്യു​ന്ന​ത്.