ഓ​ട്ടോ മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു
Sunday, October 18, 2020 10:25 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് - കു​ഞ്ചി​ത്ത​ണ്ണി റൂ​ട്ടി​ൽ നി​യ​ന്ത്ര​ണംവിട്ട ഓ​ട്ടോ​ ബൈ​ക്കി​ലും തു​ട​ർ​ന്ന് മ​ണ്‍​തി​ട്ട​യി​ലും ഇ​ടി​ച്ച് മ​റി​ഞ്ഞ് ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു. തോ​ക്കു​പാ​റ കീ​രി​പ്പാ​ട്ട് രാ​ജേ​ഷ് (45)​ആ​ണ് മ​രി​ച്ച​ത്. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​ധു​ര സ്വ​ദേ​ശി വി​ഗ്നേ​ഷി​ന്‍റെ വ​ല​തു​കൈ​ക്കും കാ​ലി​നും പ​രി​ക്കു​ണ്ട്. വി​ഗ്നേ​ഷി​നെ തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

രാ​ജാ​ക്കാ​ട്ടെ പ​ഴ​യ പോ​സ്റ്റോ​ഫീ​സ് പ​ടി​ക്ക് സ​മീ​പ​മായിരുന്നു അ​പ​ക​ടം. ഇ​ടി​ച്ചു മ​റി​ഞ്ഞ ഓ​ട്ടോ​യു​ടെ അ​ടി​യി​ൽ അക​പ്പെ​ട്ട രാ​ജേ​ഷി​നെ​യും ഓ​ട്ടോ​റി​ക്ഷ​യി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തി​നെ​യും വ​ഴി​യാ​ത്ര​ക്കാ​രും സ​മീ​പ​വാ​സി​ക​ളും ചേ​ർ​ന്ന് ഓ​ട്ടോ​ ഉ​യ​ർ​ത്തി പു​റ​ത്തെ​ടു​ത്ത് രാ​ജാ​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പി​ന്നീ​ട് ഇ​രു​വ​രെ​യും കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും രാ​ജേ​ഷി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല. രാ​ജേ​ഷി​ന്‍റെ ത​ല​യി​ൽ ചെ​റി​യൊ​രു മു​റി​വ​ല്ലാ​തെ പു​റ​മെ പ​രി​ക്കു​ക​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. സം​ഭ​വ​ത്തി​ൽ രാ​ജാ​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റും. അമ്മ: ത​ങ്ക​മ്മ. ഭാ​ര്യ: മി​നി. മ​ക്ക​ൾ: അ​ല​ൻ, അ​പ്പു, ഉ​ണ്ണി.