ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഓ​റ​ഞ്ച് അ​ല​ർ​ട്ടി​ലേ​ക്ക്
Monday, October 19, 2020 10:21 PM IST
തൊ​ടു​പു​ഴ:​ ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഓ​റ​ഞ്ച് അ​ല​ർ​ട്ടി​ലേ​ക്കെ​ത്തു​ന്നു.​അ​ണ​ക്കെ​ട്ട് തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള ര​ണ്ടാ​മ​ത്തെ ജാ​ഗ്ര​ത നി​ർ​ദേ​ശ​മാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട്.​
ആ​ദ്യ​ത്തെ ജാ​ഗ്ര​താ നി​ർ​ദേ​ശ​മാ​യ ബ്ലു ​അ​ല​ർ​ട്ട് ഒ​രാ​ഴ്ച മു​ന്പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.​ ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് ഡാ​മി​ൽ ജ​ല​നി​ര​പ്പ് 2394 അ​ടി​യാ​യി. 2396.85 അ​ടി​യി​ൽ ജ​ല​നി​ര​പ്പെ​ത്തു​ന്പോ​ഴാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്കേ​ണ്ട​ത്.
ഇ​ത​നു​സ​രി​ച്ച് 2.85 അ​ടി​കൂ​ടി ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നാ​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്കും. കേ​ന്ദ്ര​ജ​ല ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് 2398.85 അ​ടി​യാ​ണ് സം​ഭ​രി​ക്കാ​വു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ്. 2397.85 അ​ടി​യി​ലെ​ത്തി​യാ​ൽ അ​ണ​ക്കെ​ട്ട് തു​റ​ക്കാ​നു​ള്ള ജാ​ഗ്ര​താ നി​ർ​ദേ​ശ​മാ​യ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്കും.
അ​തേ സ​മ​യം ബ്ലൂ ​അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്നു അ​ണ​ക്കെ​ട്ട് തു​റ​ക്കാ​നു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും വൈ​ദ്യു​തി ബോ​ർ​ഡ് പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്കം ന​ട​ത്തി​യി​ട്ടു​ണ്ട്.2018-​ൽ അ​ണ​ക്കെ​ട്ട് തു​റ​ന്ന​തു​പോ​ലു​ള്ള സ്ഥി​തി​യ​ല്ല ഇ​പ്പോ​ഴു​ള്ള​ത്.​
വ​ർ​ഷ​ങ്ങ​ൾ​ക്കുശേ​ഷം അ​ണ​ക്കെ​ട്ട് തു​റ​ന്ന​പ്പോ​ഴു​ണ്ടാ​യ നാ​ശ​ന​ഷ്ടം നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ലു​ണ്ടാ​വി​ല്ല.​ അ​ന്ന് വ​ലി​യ തോ​തി​ൽ വെ​ള്ളം തു​റ​ന്നു​വി​ട്ട​തി​നാ​ൽ ഏ​റെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​രു​ന്നു. പെ​രി​യാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും താ​മ​സി​ച്ചി​രു​ന്ന നി​ര​വ​ധി​പേ​രു​ടെ വീ​ടു​ക​ളി​ൽ വെ​ള്ളം​ക​യ​റു​ക​യും കൃ​ഷി​യു​ൾ​പ്പെ​ടെ വ്യാ​പ​ക​മാ​യി ന​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ഴ​ത്തെ സ്ഥി​തി​യി​ൽ ഇ​തി​നു​ള്ള സാ​ധ്യ​ത വി​ര​ള​മാ​ണ്. മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞ​തി​നാ​ൽ അ​ണ​ക്കെ​ട്ട് തു​റ​ക്കേ​ണ്ടി​വ​ന്നാ​ലും വ​ള​രെ കു​റ​ഞ്ഞ അ​ള​വി​ൽ മാ​ത്ര​മെ വെ​ള്ളം തു​റ​ന്നു​വി​ടേ​ണ്ടി വ​രി​ക​യു​ള്ളൂ. അ​തി​നാ​ൽ ത​ന്നെ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ വി​ല​യി​രു​ത്തു​ന്ന​ത്.
അ​തേ സ​മ​യം സം​സ്ഥാ​ന​ത്ത് തു​ലാ​മ​ഴ അ​വ​ശേ​ഷി​ക്കു​ന്പോ​ൾ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 92.40 ശ​ത​മാ​ന​ത്തി​ലെ​ത്തി നി​ൽ​ക്കു​ക​യാ​ണ്. തു​ലാ​മ​ഴ ശ​ക്ത​മാ​കു​ക​യോ മ​റ്റൊ​രു ന്യൂ​ന​മ​ർ​ദം​കൂ​ടി രൂ​പ​പ്പെ​ടു​ക​യോ ചെ​യ്താ​ൽ അ​ണ​ക്കെ​ട്ട് തു​റ​ക്കേ​ണ്ടി വ​രും. അ​തി​നാ​ൽ ഉ​ത്പാ​ദ​നം പ​ര​മാ​വ​ധി വ​ർ​ധി​പ്പി​ച്ച് എ​ങ്ങ​നെ​യും ജ​ല​നി​ര​പ്പ് കു​റ​യ്ക്കാ​നു​ള്ള ശ്ര​മ​മാ​ണ് വൈ​ദ്യു​തി ബോ​ർ​ഡ് ന​ട​ത്തു​ന്ന​ത്.
ഇ​തി​നാ​യി കേ​ന്ദ്ര​പൂ​ളി​ൽ നി​ന്നു​ള്ള വൈ​ദ്യു​തി വി​ഹി​തം സ​റ​ണ്ട​ർ​ചെ​യ്ത​തി​നു പി​ന്നാ​ലെ സം​സ്ഥാ​ന​ത്തെ മ​റ്റു ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക​ളി​ലെ ഉ​ത്പാ​ദ​നം കു​റ​യ്ക്കു​ക​യും ചെ​യ്തു.
മൂ​ല​മ​റ്റ​ത്ത് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി​യാ​ണ് നി​ല​വി​ൽ സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി ഉ​പ​ഭോ​ഗ​ത്തി​ന്‍റെ മു​ഖ്യ​പ​ങ്കും നി​റ​വേ​റ്റു​ന്ന​ത്.8.974 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ന് അ​വ​സാ​നി​ച്ച 24 മ​ണി​ക്കൂ​റി​നി​ടെ മൂ​ല​മ​റ്റ​ത്ത് ഉ​ത്പാ​ദി​പ്പി​ച്ച​ത്.