ആ​ടി​നെ ര​ക്ഷി​ക്കാ​നി​റ​ങ്ങി കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ട യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി
Monday, October 19, 2020 10:24 PM IST
തൊ​ടു​പു​ഴ: ആ​ടി​നെ ര​ക്ഷി​ക്കാ​നി​റ​ങ്ങി കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ട യു​വാ​വി​നെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി. ക​രി​മ​ണ്ണൂ​ർ ക​ണ്ണാ​ട്ട് ബി​നു (35) ആ​ണ് അ​യ​ൽ​വാ​സി​യാ​യ ക​രി​മ​രു​തും​കു​ന്നേ​ൽ റ​സാ​ക്കി​ന്‍റെ വീ​ട്ടു​വ​ള​പ്പി​ലെ 40 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ കു​ടു​ങ്ങി​യ​ത്.
ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. റ​സാ​ക്കി​ന്‍റെ ആ​ട് കി​ണ​റ്റി​ൽ വീ​ണ​തി​നെ തു​ട​ർ​ന്ന് ഇ​തി​നെ ര​ക്ഷി​ക്കാ​നാ​ണ് ബി​നു ക​യ​റി​ൽ തൂ​ങ്ങി കി​ണ​റ്റി​ലി​റ​ങ്ങി​യ​ത്. എ​ന്നാ​ൽ കി​ണ​റ്റി​ലി​റ​ങ്ങി​യ ബി​നു​വി​ന് തി​രി​കെ മു​ക​ളി​ലേ​ക്ക് ക​യ​റാ​നാ​കാ​തെ വ​ന്നു. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തൊ​ടു​പു​ഴ​യി​ൽ നി​ന്നും അ​സി.​ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി.​വി.​ രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മെ​ത്തി വ​ല ഉ​പ​യോ​ഗി​ച്ച് ബി​നു​വി​നെ​യും ആ​ടി​നെ​യും കി​ണ​റി​ന് പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.
സീ​നി​യ​ർ ഫ​യ​ർ ആ​ന്‍ഡ് റെ​സ്ക്യു ഓ​ഫീ​സ​ർ ടി.​കെ.​ ജ​യ​റാം, ഫ​യ​ർ ആ​ന്‍ഡ് റെ​സ്ക്യു ഓ​ഫീ​സ​ർ​മാ​രാ​യ ടി.​ടി.​ അ​നീ​ഷ്കു​മാ​ർ, ഷി​ന്‍റോ ജോ​സ്, വി.​ മ​നോ​ജ്കു​മാ​ർ, എം.​എ​ൻ. ​അ​യൂ​ബ്, ഡി.​ അ​ഭി​ലാ​ഷ്, എ​സ്.​എ​സ്.​അ​ൻ​വ​ർ​ഷാ​ൻ, പി.​ സ​ജാ​ദ്, മ​നു ആ​ന്‍റ​ണി, വി.​ വി​ജി​ൻ, എം.​എ​ച്ച്.​ മു​ഹ​മ്മ​ദ് ക​ബീ​ർ എ​ന്നി​വ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.