വ​ട്ട​വ​ട​യി​ലെ മ​രംമു​റി​ക്ക​ൽ: ഭൂ​മി തി​ട്ട​പ്പെ​ടു​ത്താ​ൻ പ്ര​ത്യേ​ക സം​ഘം
Monday, October 19, 2020 10:24 PM IST
മൂ​ന്നാ​ർ: വ​ട്ട​വ​ട​യി​ലെ മ​രം മു​റി​ക്ക​ൽ വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ഭൂ​മി തി​ട്ട​പ്പെ​ടു​ത്താ​നും ത​ണ്ട​പ്പേ​ർ വെ​രി​ഫി​ക്കേ​ഷ​ൻ ന​ട​ത്തു​ന്ന​തി​നും പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചു.
വ​നം, റ​വ​ന്യു, സ​ർ​വേ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ്ര​ത്യേ​ക സം​ഘ​ത്തി​ന് രൂ​പം ന​ൽ​കി​യ​ത്. ത​ണ്ട​പ്പേ​ർ വെ​രി​ഫി​ക്കേ​ഷ​ൻ അ​ട​ക്കം പൂ​ർ​ത്തി​യാ​യ​തി​നു​ശേ​ഷ​മാ​യി​രി​ക്കും മ​രം​മു​റി​ക്ക​ൽ അ​നു​മ​തി ന​ൽ​കു​ക.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടും ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം സം​ബ​ന്ധി​ച്ചു​ള്ള രേ​ഖ​ക​ളു​ടെ അ​ഭാ​വം പ്ര​തി​സ​ന്ധി​യാ​യി​രു​ന്നു. ത​ണ്ട​പ്പേ​ർ വെ​രി​ഫി​ക്കേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കു​ന്ന സ്ഥ​ല​ത്തെ മ​ര​ങ്ങ​ൾ മാ​ത്ര​മേ മു​റി​ക്കാ​വൂ എ​ന്ന ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​വാ​യി​രു​ന്നു ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യ​ത്. ത​ല​മു​റ​ക​ളാ​യി കൈ​മാ​റി​കി​ട്ടി​യ ഭൂ​മി​യു​ടെ രേ​ഖ​ക​ൾ ഇ​വ​രു​ടെ കൈ​വ​ശ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യ​തോ​ടെ ത​ണ്ട​പ്പേ​ർ വെ​രി​ഫി​ക്കേ​ഷ​ൻ ന​ട​ത്താ​ൻ ക​ഴി​ഞ്ഞ​ത് ഇ​രു​പ​തോ​ളം പേ​ർ​ക്ക് മാ​ത്ര​മാ​ണ്. ഇ​തോ​ടെ മ​രം​മു​റി​ക്ക​ലും ഗ്രാ​ന്‍റീ​സ് നി​ർ​മാ​ർ​ജ​ന​വും ഇ​രു​ള​ട​ഞ്ഞു.
ഇ​തി​നെ​തി​രേ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജി​ല്ലാ ക​ള​ക്ട​റു​ട നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം മൂ​ന്നാ​റി​ൽ യോ​ഗം ചേ​ർ​ന്ന് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.
റ​വ​ന്യു, വ​നം, സ​ർ​വെ ഉ​ദ്യോ​ഗ​സ്ഥ​ര​ട​ങ്ങു​ന്ന 50 പേ​ര​ട​ങ്ങു​ന്ന സം​ഘം ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ വ​ട്ട​വ​ട​യി​ലെ​ത്തും.
നി​ല​വി​ൽ 55, 57, 58, 59, 60, 62, 63 തു​ട​ങ്ങി​യ ബ്ലോ​ക്കു​ക​ളാ​ണ് വ​ട്ട​വ​ട മേ​ഖ​ല​ക​ളി​ലു​ള്ള​ത്. ഇ​തി​ൽ 58, 62 ബ്ലോ​ക്കു​ക​ൾ കു​റു​ഞ്ഞി​മ​ല സ​ങ്കേ​ത​വും 63-ാം ബ്ലോ​ക്ക് പാ​ന്പാ​ടും​ചോ​ല​യു​മാ​ണ്. 55, 57, 59 എ​ന്നി​വ​യും 60-തി​ന്‍റെ ഒ​രു​ഭാ​ഗ​വും ആ​ന​മു​ടി ചോ​ല​യു​ടെ ഭാ​ഗ​മാ​ണ്. ഇ​വി​ടു​ത്തെ കൃ​ത്യ​മാ​യ അ​ള​വു​ക​ൾ വ​നം​വ​കു​പ്പി​ന്‍റെ കൈ​വ​ശ​മു​ണ്ട്.
റ​വ​ന്യു​ഭൂ​മി ത​രം​തി​രി​ക്കു​ന്ന​തോ​ടെ പ്ര​ശ്ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ത​ദ്ദേ​ശ​ഭ​ര​ണ​കൂ​ട​വും പ​റ​യു​ന്ന​ത്. പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന 60, 61 ബ്ലോ​ക്കി​ലെ റ​വ​ന്യു ഭൂ​മി​യാ​യി​രി​ക്കും ആ​ദ്യം സ​ർ​വെ ന​ട​ത്തു​ക. തു​ട​ർ​ന്ന് ത​ണ്ട​പ്പേ​ര് പ​രി​ശോ​ധ​ന ആ​രം​ഭി​ക്കും. റ​വ​ന്യു ഭൂ​മി തി​ട്ട​പ്പെ​ടു​ത്തു​ന്ന​തോ​ടെ മ​രം മു​റി​ക്ക​ലി​ന് അ​നു​മ​തി ന​ൽ​കു​ന്ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും.
ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ പ്രേം​കൃ​ഷ്ണ​ൻ, ഡി​എ​ഫ്ഒ ക​ണ്ണ​ൻ, വ​ട്ട​വ​ട, മ​റ​യൂ​ർ റേ​ഞ്ച് ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.