ക്വാ​റ​ന്‍റെെനി​ലായിരുന്നയാൾ കുഴഞ്ഞുവീണു മരിച്ചു
Tuesday, October 20, 2020 10:04 PM IST
നെ​ടു​ങ്ക​ണ്ടം: കോ​വി​ഡ് രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി​യി​ൽ നി​ന്നു മ​ട​ങ്ങി​യെ​ത്തി​യ ഗൃ​ഹ​നാ​ഥ​ൻ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. പു​ഷ്പ​ക​ണ്ടം ക​ട​യാ​ടി​യി​ൽ അ​ള​ക​ർ​സ്വാ​മി (37) ആ​ണ് മ​രി​ച്ച​ത്. അ​ള​ക​ർ​സ്വാ​മി​ക്കു ഈ ​മാ​സം അഞ്ചിനാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​ത്. 17 നു ​കോ​വി​ഡ് നെ​ഗ​റ്റീ​വാ​യ​തി​നാ​ൽ അ​ള​ക​ർ​സ്വാ​മി​യെ ഡി​സ്ചാ​ർ​ജ് ചെ​യ്തു. വീ​ട്ടി​ലെ​ത്തി​യ ശേ​ഷം സ​മീ​പ​ത്തെ മ​റ്റൊ​രു വീ​ട്ടി​ൽ ഹോം ​ക്വാ​റ​ന്‍റെെനി​ൽ ക​ഴി​യു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു വീ​ണു മ​രി​ക്കുകയായിരുന്നു.

നെ​ടു​ങ്ക​ണ്ടം പോ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മെ​ത്തി മൃ​ത​ദേ​ഹം നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വീ​ണ്ടും കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.