ചെ​ന്പ​ട്ടി മു​തു​വാ കോ​ള​നി​ക്കാ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി
Wednesday, October 21, 2020 9:31 PM IST
മ​റ​യൂ​ർ: കാ​ന്ത​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​റ​യൂ​ർ ച​ന്ദ​ന വ​ന​ത്തി​നു​ള്ളി​ലെ ചെ​ന്പ​ട്ടി മു​തു​വാ​കോ​ള​നി മാ​റ്റി​സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി. 44 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ അ​ധി​വ​സി​ക്കു​ന്ന ചെ​ന്പ​ട്ടി കോ​ള​നി ഒ​രു​കി​ലോ​മീ​റ്റ​ർ മാ​റി ക​ർ​ഷ​ക​ർ ന​ൽ​കി​യ കൃ​ഷി ഭൂ​മി​യി​ലേ​ക്കാ​ണ് മാ​റ്റി സ്ഥാ​പി​ക്കു​ന്ന​ത്.
നി​ല​വി​ലെ ചെ​ന്പ​ട്ടി കോ​ള​നി​ക്ക് സ​മീ​പം 4500 അ​ടി ഉ​യ​ർ​ത്തി​ലു​ള്ള അ​ത്തി​ക്കാ​ട്ടു​മ​ല​യി​ലെ ഭൂ​മി​യി​ൽ വി​ള്ള​ൽ ഉ​ണ്ടാ​യ​തോ​ടെ​യാ​ണ് കു​ടി മാ​റ്റി സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. മ​ല​മു​ക​ളി​ൽ അ​ഞ്ച​ടി വീ​തി​യി​ലാ​ണ് വി​ള്ള​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ഴ​ക്കാ​ല​ത്ത് മ​ല​മു​ക​ളി​ൽ​നി​ന്ന് ഇ​ര​ന്പ​ൽ ശ​ബ്ദ​ങ്ങ​ൾ കേ​ൾ​ക്കു​ന്ന​താ​യും കോ​ള​നി നി​വാ​സി​ക​ൾ പ​റ​യു​ന്നു. കോ​ള​നി​യി​ൽ​നി​ന്നും ആ​റു​കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് വി​ള്ള​ൽ ക​ണ്ടെ​ത്തി​യ സ്ഥ​ലം.പെ​ട്ടി​മു​ടി ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കോ​ള​നി​ക്കാ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ ശ്ര​മം തു​ട​ങ്ങി​യ​ത്.
വ​ന​വാ​കാ​ശം നി​യ​മം കോ​ള​നി​ക്കാ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നു പു​തി​യ വ​ന​മേ​ഖ​ല ക​ണ്ടെ​ത്തു​ന്ന​തി​നു ത​ട​സ​മാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ ഗ്രാ​മ​ത്തി​ലെ രാ​മ​കൃ​ഷ്ണ​ൻ, മാ​ദ​ക്ക​ണ്ണി, പ​ര​ശു​രാ​മ​ൻ, വേ​ലാ​യു​ധ​ൻ, ആ​ല​പ്പ​ൻ, ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ സ്വ​ന്തം കൃ​ഷി​ഭൂ​മി പു​തി​യ കോ​ള​നി നി​ർ​മി​ക്കാ​ൻ വി​ട്ടു​ന​ൽ​കാ​ൻ ത​യാ​റാ​യി.
നി​ല​വി​ലെ കോ​ള​നി​യി​ൽ​നി​ന്നും ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് പു​തി​യ കോ​ള​നി​ക്കു​ള്ള സ്ഥ​ലം ന​ൽ​കു​ന്ന​ത്. കോ​ള​നി​ക്കാ​യി സു​ര​ക്ഷി​ത സ്ഥ​ലം തെ​ര​ഞ്ഞെ​ടു​ത്ത​തും ആ​ദി​വാ​സി കോ​ള​നി​യി​ലെ മു​തി​ർ​ന്ന​വ​രു​ടെ ഇ​ഷ്ട​പ്ര​കാ​ര​മാ​ണ്. അം​ബ​ദ്ക​ർ ഗ്രാ​മ​വി​ക​സ​ന പ​ദ്ധ​തി​യി​ൽ​പെ​ടു​ത്തി ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ച് മു​തു​വാ വി​ഭാ​ഗ​ങ്ങ​ളു​ടെ പാ​ര​ന്പ​ര്യ​ത്തി​ന് അ​നു​സൃ​ത​മാ​യി വീ​ടു​ക​ൾ, സ​ത്രം, വാ​ലാ​യ്മ​പു​ര, കു​ടി​വെ​ള്ളം, ക​മ്യൂ​ണി​റ്റി ഹാ​ൾ, പൊ​തു​ശൗ​ചാ​ല​യം, അ​ങ്ക​ണ​വാ​ടി എ​ന്നി​വ നി​ർ​മി​ക്കു​മെ​ന്ന് എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.