മൂ​ന്നു​ചെ​യി​നി​ലെ ക​ർ​ഷ​ക​ർ​ക്ക് പ​ട്ട​യം ല​ഭ്യ​മാ​ക്ക​ണം: ഫ്രാ​ൻ​സി​സ് ജോ​ർ​ജ്
Friday, October 23, 2020 9:49 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി ഡാ​മി​ന്‍റെ കാ​ച്മെ​ന്‍റ് ഏ​രി​യാ​യി​ൽ വ​രു​ന്ന കാ​ഞ്ചി​യാ​ർ, അ​യ്യ​പ്പ​ൻ​കോ​വി​ൽ, ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ത്തു​ചെ​യി​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രു​ടെ മൂ​ന്നു​ചെ​യി​ൻ പ്ര​ദേ​ശ​ത്തെ കൈ​വ​ശ​ഭൂ​മി​ക്ക് പ​ട്ട​യം ന​ൽ​ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​ജോ​സ​ഫ് വി​ഭാ​ഗം ഉ​ന്ന​താ​ധി​കാ​രി സ​മി​തി അം​ഗം കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.
മൂ​ന്നു​ചെ​യി​നി​ലു​ള്ള​വ​ർ​ക്കും പ​ട്ട​യം ന​ൽ​കു​മെ​ന്ന് അ​ധി​കാ​രി​ക​ൾ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. വ​ഞ്ചി​ത ക​ർ​ഷ​ക സ​മൂ​ഹ​മെ​ന്ന​പേ​രി​ൽ മൂ​ന്നു​ചെ​യി​നി​ലെ ജ​ന​ങ്ങ​ൾ അ​ഞ്ചു​ദി​വ​സ​മാ​യി അ​യ്യ​പ്പ​ൻ​കോ​വി​ൽ വി​ല്ലേ​ജ് ഓ​ഫീ​സ് പ​ടി​ക്ക​ൽ നി​ൽ​പു​സ​മ​രം ന​ട​ത്തി​വ​രി​ക​യാ​ണ്. റ​വ​ന്യു മ​ന്ത്രി പീ​രു​മേ​ട് എം​എ​ൽ​എ വ​ഴി ന​ൽ​കി​യ ഉ​റ​പ്പ് പാ​ലി​ച്ച് എ​ത്ര​യും​വേ​ഗം പ​ട്ട​യം ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഫ്രാ​ൻ​സി​സ് ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.
റ​വ​ന്യു മ​ന്ത്രി​യു​ടെ വാ​ഗ്ദാ​നം പാ​ലി​ക്ക​പ്പെ​ടാ​ത്ത​പ​ക്ഷം കേ​ര​ള കോ​ണ്‍​ഗ്ര​സ് വ​ഞ്ചി​ത ക​ർ​ഷ​ക സ​മ​ര സ​മി​തി​യോ​ടു​ചേ​ർ​ന്ന് സ​മ​ര​മാ​രം​ഭി​ക്കു​മെ​ന്നും ഫ്രാ​ൻ​സി​സ് ജോ​ർ​ജ് അ​റി​യി​ച്ചു.