വ​ട്ട​വ​ട മാ​തൃ​ക വി​ല്ലേ​ജ് പ​ദ്ധ​തി പൊ​ലി​ഞ്ഞു; 80 ല​ക്ഷം രൂ​പ കാ​ക്ക കൊ​ത്തി​പ്പോ​യി
Friday, October 23, 2020 9:49 PM IST
മൂ​ന്നാ​ർ: സം​സ്ഥാ​ന​ത്തി​നു മാ​തൃ​ക​യെ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ട വ​ട്ട​വ​ട മാ​തൃ​ക വി​ല്ലേ​ജ് പ​ദ്ധ​തി അ​ഴി​തി​യു​ടെ ശി​ല​യി​ൽ​ത​ട്ടി ത​ക​ർ​ന്നു. പ​ദ്ധ​തി​യു​ടെ​പേ​രി​ൽ ചെ​ല​വ​ഴി​ച്ച 80 ല​ക്ഷം രൂ​പ​യും വെ​ള്ള​ത്തി​ലാ​യി. പ​ദ്ധ​തി​ക്കാ​യി ക​ണ്ടെ​ത്തി​യ സ്ഥ​ലം സം​ബ​ന്ധി​ച്ചും ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​തു സം​ബ​ന്ധി​ച്ചും ചെ​ല​വാ​ക്കി​യ തു​ക​യെ സം​ബ​ന്ധി​ച്ചു​മു​ണ്ടാ​യ ക്ര​മ​ക്കേ​ടു​ക​ളാ​ണ് പ​ദ്ധ​തി അ​വ​സാ​നി​പ്പി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്.

പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ചെ​ങ്കി​ലും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന അ​ർ​ഹ​രാ​യ​വ​ർ​ക്ക് സ്ഥ​ല​വും വീ​ടും ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് റ​വ​ന്യു വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

12 കോ​ടി രൂ​പ ചെ​ല​വി​ൽ 108 കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നാ​യി 2018-ലാ​ണ് വ​ട്ട​വ​ട മോ​ഡ​ൽ വി​ല്ലേ​ജ് പ​ദ്ധ​തി​ക്ക് ത​റ​ക്ക​ല്ലി​ട്ട​ത്. മി​ക​ച്ച അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി പ്ര​ത്യേ​ക ഗ്രാ​മം ഒ​രു​ക്കു​ക​യാ​യി​രു​ന്നു പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ഇ​തി​ന് സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണാ​നു​മ​തി ല​ഭി​ക്കു​ക​യും ചെ​യ്തു. പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ര​ണ്ടേ​ക്ക​റോ​ളം സ്ഥ​ല​ത്ത് നാ​ലു വീ​ടു​ക​ൾ വീ​ത​മു​ള്ള 27 വി​ല്ല​ക​ളും വാ​യ​ന​ശാ​ല, മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്കു​ള്ള ഷെ​ൽ​ട്ട​ർ ഹോം, ​അ​ങ്ക​ണ​വാ​ടി, ഷോ​പ്പിം​ഗ് മാ​ൾ, കു​ട്ടി​ക​ളു​ടെ ക​ളി​സ്ഥ​ലം എ​ന്നി​വ​യാ​യി​രു​ന്നു പ​ദ്ധ​തി​യി​ലു​ണ്ടാ​യി​രു​ന്ന​ത്.
വ​ട്ട​വ​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ബി​റ്റാ​റ്റു​മാ​യി ചേ​ർ​ന്നാ​ണ് പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. നി​ർ​ദ്ദി​ഷ്ട പ​ദ്ധ​തി​ക്കാ​യി വ​ട്ട​വ​ട പ​ഞ്ചാ​യ​ത്തി​ലെ ബ്ലോ​ക്ക് ന​ന്പ​ർ 60-ൽ ​റീ​സ​ർ​വേ ന​ട​ത്തി​യ 1.75 ഏ​ക്ക​ർ സ്ഥ​ല​മാ​ണ് നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഈ ​സ്ഥ​ല​ത്തു നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ത്താ​തെ മൂ​ന്നു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ശ്മ​ശാ​ന ഭൂ​മി​യി​ലാ​ണ് നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​തെ​ന്ന് റ​വ​ന്യു സം​ഘം ക​ണ്ടെ​ത്തി.

ബ്ലോ​ക്ക് 60-ൽ ​റീ​സ​ർ​വേ 332-ൽ ​ഉ​ൾ​പ്പെ​ടു​ന്ന 1.50 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. റീ - ​സ​ർ​വേ ഫീ​ൽ​ഡ് ര​ജി​സ്റ്റ​റി​ൽ സ​ർ​ക്കാ​ർ പാ​റ ത​രി​ശ് എ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള കീ​ഴ്ക്കാം​തൂ​ക്കാ​യ പ്ര​ദേ​ശ​മാ​ണി​ത്. ഈ ​സ്ഥ​ല​ത്ത് പ​ണി​ക​ൾ ആ​രം​ഭി​ച്ച​ത് സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി വാ​ങ്ങാ​തെ​യാ​ണെ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു.

പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തി​യ​തി​ലും പ​ദ്ധ​തി​ക്കാ​യി ചെ​ല​വ​ഴി​ച്ച തു​ക​യു​ടെ കാ​ര്യ​ത്തി​ലും വ​ൻ അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് നേ​ര​ത്തെ സ​ബ് ക​ള​ക്ട​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 80 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചെ​ന്നാ​ണ് ക​ണ​ക്കു​ള്ള​ത്. എ​ന്നാ​ൽ സ്ഥ​ല​ത്തെ മ​ണ്ണ് നീ​ക്കം​ചെ​യ്യു​ന്ന പ്ര​വ​ർ​ത്തി മാ​ത്ര​മാ​ണ് ന​ട​ന്നി​ട്ടു​ള്ള​തെ​ന്നും ഇ​തി​നാ​യി അ​ഞ്ചു​ല​ക്ഷം മു​ത​ൽ 10 ല​ക്ഷം രൂ​പ വ​രെ മാ​ത്ര​മേ ചെ​ല​വു​ണ്ടാ​കു​ക​യു​ള്ളെ​ന്നും റ​വ​ന്യു വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞി​ട്ടു​ണ്ട്.

സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യും സ​ർ​ക്കാ​ർ അ​നു​മ​തി വാ​ങ്ങാ​തെ​യും ന​ട​ത്തു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നും ഇ​തു​വ​രെ ന​ട​ത്തി​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ക വി​നി​യോ​ഗ​ത്തെ സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും സ​ബ് ക​ള​ക്ട​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്കു ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.