ഹോ​ർ​ട്ടി ക​ൾ​ച്ച​ർ മി​ഷ​ൻ സം​ഘം പദ്ധതി പ്രദേശങ്ങൾ സ​ന്ദ​ർ​ശി​ച്ചു
Friday, October 23, 2020 9:58 PM IST
രാ​ജാ​ക്കാ​ട്: സം​സ്ഥാ​ന ഹോ​ൾ​ട്ടി ക​ൾ​ച്ച​ർ മി​ഷ​ൻ സം​ഘം നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.
രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ക​ള്ളി​മാ​ലി, മ​മ്മ​ട്ടി​ക്കാ​നം, രാ​ജ​കു​മാ​രി​യി​ലെ കും​ഭ​പ്പാ​റ, നെ​ടു​ങ്ക​ണ്ട​ത്തെ കൗ​ന്തി, മാ​വ​ടി, ക​രു​ണാ​പു​ര​ത്തെ കു​ഴി​ത്തൊ​ളു എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​നു​വ​ദി​ച്ചി​രു​ന്ന എ​സ്എ​ച്ച്എം കു​ളം നി​ർ​മാ​ണ പു​രോ​ഗ​തി സം​ഘം വി​ല​യി​രു​ത്തി.
ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സ​ജി​മോ​ൾ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ തോ​മ​സ് തെ​ക്ക​ൻ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ ഷൈ​ല​ജ, രാ​ഹു​ൽ, കാ​ത​റി​ൻ എ​ന്നി​വ​ർ സ​ന്ദ​ർ​ശ​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.
സ്റ്റേ​റ്റ് ഹോ​ൾ​ട്ടി ക​ൾ​ച്ച​ർ മി​ഷ​ൻ എം​ഐ​ഡി​എ​ച്ച്, പി​എം​എ​സ്കെ​വൈ പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി 125 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് അ​നു​വ​ദി​ച്ച് ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് റെ​ജി പ​ന​ച്ചി​ക്ക​ൽ അ​റി​യി​ച്ചു.