അ​പ​ക​ട​ക്കെ​ണി​യാ​യ ക​ലു​ങ്ക് പു​ന​ർ​നി​ർ​മി​ക്കും
Sunday, October 25, 2020 10:15 PM IST
നെ​ടു​ങ്ക​ണ്ടം: സം​സ്ഥാ​ന​പാ​ത​യി​ൽ അ​പ​ക​ട​ക്കെ​ണി​യാ​യ ക​ലു​ങ്ക് പു​ന​ർ​നി​ർ​മി​ക്കു​ന്നു. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. ചേ​ന്പ​ള​ത്തി​നു സ​മീ​പം പ​കു​തി ഭാ​ഗ​ത്തോ​ളം ഇ​ടി​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ക​ലു​ങ്കാ​ണ് പു​ന​ർ​നി​ർ​മി​ക്കു​ന്ന​ത്.
കു​മ​ളി - മൂ​ന്നാ​ർ സം​സ്ഥാ​ന പാ​ത​യി​ൽ ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ൾ അ​ട​ക്കം നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ലെ ക​ലു​ങ്കാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​ത്. മ​ഴ​വെ​ള്ളം കു​ത്തി​യൊ​ലി​ച്ച് ഒ​ഴു​കി​യ​തു​മൂ​ല​മാ​ണ് ക​ലു​ങ്ക് ത​ക​ർ​ന്ന​ത്. വ​ട്ട​പ്പാ​റ മു​ത​ലു​ള്ള മ​ഴ​വെ​ള്ളം റോ​ഡി​ലൂ​ടെ ഒ​ഴു​കി ഇ​വി​ടെ​യാ​ണ് എ​ത്തു​ന്ന​ത്.
കെ ​എ​സ്ടി​പി റോ​ഡ് നി​ർ​മി​ച്ച​പ്പോ​ഴും പി​ന്നീ​ട് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യ​പ്പോ​ഴും ഇ​വി​ടെ ബ​ല​വ​ത്താ​യ ക​ലു​ങ്ക് നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പു​ള്ള ക​ലു​ങ്കി​നോ​ടു​ചേ​ർ​ന്ന് ടാ​റിം​ഗ് ന​ട​ത്തു​ക മാ​ത്ര​മാ​ണ് ചെ​യ്തി​രു​ന്ന​ത്.
ക​ലു​ങ്കി​ന്‍റെ ഒ​രു​ഭാ​ഗം ഇ​ടി​ഞ്ഞു​പോ​യ​തോ​ടെ റി​ബ​ണ്‍ വ​ലി​ച്ചു​കെ​ട്ടി അ​പ​ക​ട​ഭാ​ഗം വേ​ർ​തി​രി​ച്ചി​രി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. പ്ര​ള​യ​കാ​ല​ത്ത് ന​ശി​ച്ച സം​ര​ക്ഷ​ണ ഭി​ത്തി​ക​ളും ക​ലു​ങ്കു​ക​ളും നി​ർ​മി​ക്കു​ന്ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. ഉ​ടു​ന്പ​ൻ​ചോ​ല മു​ത​ൽ പാ​ന്പാ​ടും​പാ​റ വ​രെ​യു​ള്ള ഭാ​ഗ​ത്തെ സം​ര​ക്ഷ​ണ​ഭി​ത്തി​ക​ൾ ക​ലു​ങ്കു​ക​ൾ എ​ന്നി​വ നി​ർ​മി​ക്കു​ന്ന​തി​നാ​യി അ​ഞ്ചു​കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്.