പു​ര​യി​ട​ത്തി​ലെ തേ​ക്ക് മു​റി​ച്ചു​ക​ട​ത്തി​യ​താ​യി പ​രാ​തി
Sunday, October 25, 2020 10:17 PM IST
ഉ​പ്പു​ത​റ: ഉ​പ്പു​ത​റ​യി​ൽ തേ​ക്ക് മു​റി​ച്ചു​ക​ട​ത്തി​യ​താ​യി പ​രാ​തി. ഉ​പ്പു​ത​റ ത​വാ​ര​ണ പൂ​ങ്കാ​വ​ന​ത്തി​ൽ മ​ഹേ​ഷി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ ത​ടി​യാ​ണ് രാ​ത്രി​യി​ൽ മു​റി​ച്ചു​ക​ട​ത്തി​യ​ത്. തേ​ക്ക് മു​റി​ച്ചു​ക​ട​ത്തു​ന്പോ​ൾ തൊ​ട്ട​ടു​ത്തു​ള്ള ന​ട​രാ​ജ​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ വാ​ഴ​ക​ൾ ന​ശി​പ്പി​ക്കു​ക​യും അ​ന്പ​തോ​ളം വാ​ഴ​ക്കു​ല​ക​ൾ മോ​ഷ്ടി​ക്കു​ക​യും ചെ​യ്തു.
ഉ​പ്പു​ത​റ ത​വാ​ര​ണ​യി​ൽ രാ​ത്രി​കാ​ല മോ​ഷ​ണം തു​ട​ർ​ക്ക​ഥ​യാ​വു​ക​യാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി മ​ഹേ​ഷ് കൃ​ഷി​ചെ​യ്തു​വ​ന്നി​രു​ന്ന കൃ​ഷി​യി​ട​ത്തി​ൽ നി​ന്നാ​ണ് തേ​ക്ക് മോ​ഷ​ണം​പോ​യ​ത്. മ​ഹേ​ഷ് കൃ​ഷി​യി​ട​ത്തി​ൽ​നി​ന്നും മാ​റി​യാ​ണ് താ​മ​സി​ക്കു​ന്ന​ത്. 50 ഇ​ഞ്ച് വ​ലി​പ്പം​വ​രു​ന്ന തേ​ക്കാ​ണ് മു​റി​ച്ചു​ക​ട​ത്തി​യ​ത്. ത​ടി​ക​ട​ത്തു​വാ​ൻ വ​ന്ന വാ​ഹ​ന​ത്തി​ന്‍റെ വീ​ൽ​പ്പാ​ടു​ക​ൾ പ്ര​ദേ​ശ​ത്ത് പ​തി​ഞ്ഞി​ട്ടു​ണ്ട്.
തൊ​ട്ട​ടു​ത്തു​ള്ള ന​ട​രാ​ജ​ൻ വാ​ഴ​കൃ​ഷി പ​രി​പാ​ല​ത്തി​ന് എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന വി​വ​രം അ​റി​യു​ന്ന​ത്. പൊ​ക്കം​കു​റ​ഞ്ഞ വാ​ഴ​ക​ളി​ൽ നി​ന്നും പി​ണ്ടി വെ​ട്ടാ​തെ​യാ​ണ് വാ​ഴ​ക്കു​ല​ക​ൾ വെ​ട്ടി​യി​രി​ക്കു​ന്ന​ത്. മു​ന്പും ഇ​വി​ടെ​നി​ന്നും ആ​ദാ​യ​ങ്ങ​ൾ മോ​ഷ​ണം പോ​യി​ട്ടു​ണ്ട്. വാ​ഴ​ക്കു​ല​ക​ൾ​തേ​ടി പോ​യ​പ്പോ​ഴാ​ണ് കൃ​ഷി​യി​ട​ത്തി​ൽ മു​റി​ച്ചു​ക​ട​ത്തി​യ തേ​ക്കി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ന​ട​രാ​ജ​ൻ ക​ണ്ട​ത്.
സ​മീ​പ​വാ​സി​യാ​യ ബെ​ന്നി കു​ര്യ​ന്‍റെ പു​രി​യി​ട​ത്തി​ൽ​നി​ന്നും വാ​ഴ​ക്കു​ല​ക​ൾ മോ​ഷ​ണം പോ​യി​ട്ടു​ണ്ട്. മോ​ഷ​ണ സം​ഭ​വ​ത്തി​ൽ ന​ട​രാ​ജ​ൻ ഉ​പ്പു​ത​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.