പ​ശു​വി​നെ ക​ടു​വ ക​ടി​ച്ചു​കൊ​ന്നു; നാ​ട്ടു​കാ​ർ ഭീ​തി​യി​ൽ
Monday, October 26, 2020 10:26 PM IST
മ​റ​യൂ​ർ: മ​റ​യൂ​രി​നു​സ​മീ​പം പാ​ന്പ​ൻ​പാ​റ​യി​ലെ നാ​ട്ടു​കാ​ർ ക​ടു​വാ ഭീ​തി​യി​ൽ. ര​ണ്ടു​മാ​സ​മാ​യി പാ​ന്പ​ൻ​പാ​റ, കു​ണ്ട​ക്കാ​ട് ഭാ​ഗ​ങ്ങ​ളി​ൽ നി​ര​വ​ധി​ത​വ​ണ നാ​ട്ടു​കാ​ർ ക​ടു​വ​യെ ക​ണ്ടി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി പാ​ന്പ​ൻ​പാ​റ സ്വ​ദേ​ശി മ​ണി​ക​ണ്ഠ​ന്‍റെ ഒ​ന്ന​ര വ​യ​സു​ള്ള പ​ശു​വി​നെ ക​ടു​വ ക​ടി​ച്ചു​കൊ​ന്നു.
വി​വ​രം കാ​ന്ത​ല്ലൂ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലും മൃ​ഗാ​ശു​പ​ത്രി​യി​ലും അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് വ​ന​പാ​ല​ക​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

നി​ർ​മ​ലാ​സി​റ്റി
അ​ങ്ക​ണ​വാ​ടി​ക്ക്
പു​തി​യ കെ​ട്ടി​ടം

ക​ട്ട​പ്പ​ന: നി​ർ​മ​ലാ​സി​റ്റി അ​ങ്ക​ണ​വാ​ടി​ക്ക് എം​പി ഫ​ണ്ടു​പ​യോ​ഗി​ച്ച് പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു. നി​ർ​മ​ലാ​സി​റ്റി അ​ങ്ക​ണ​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി.
അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​ന് മു​ൻ എം​പി ജോ​യി​സ് ജോ​ർ​ജി​ന്‍റെ കാ​ല​ത്ത് ്പ​ത്തു​ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ നി​ല​വി​ൽ അ​ങ്ക​ണ​വാ​ടി ഇ​രി​ക്കു​ന്ന സ്ഥ​ലം അ​പ​ക​ട​ഭീ​ഷ​ണി​യാ​യ​തു​മൂ​ലം കെ​ട്ടി​ട നി​ർ​മാ​ണം നീ​ണ്ടു​പോ​യി. തു​ട​ർ​ന്ന് ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ വാ​ക​പ്പ​ടി​യി​ലെ ന​ഗ​ര​സ​ഭ​യു​ടെ മൂ​ന്നു​സെ​ന്‍റ് സ്ഥ​ലം അ​ങ്ക​ണ​വാ​ടി​ക്കാ​യി വി​ട്ടു​ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.