നി​യ​ന്ത്ര​ണം മ​റിക​ട​ന്ന് ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ജ​നപ്ര​വാ​ഹം
Monday, October 26, 2020 10:29 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് മൂ​ലം നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ജി​ല്ല​യി​ലെ ഇ​ക്കോ ടൂ​റി​സം മേ​ഖ​ല​ക​ളി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളെ അ​നു​വ​ദി​ച്ചു തു​ട​ങ്ങി​യെ​ങ്കി​ലും പ​ല സ്ഥ​ല​ത്തും വ​ർ​ധി​ച്ചുവ​രു​ന്ന സ​ന്ദ​ർ​ശ​ക ബാ​ഹു​ല്യ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ. കോ​വി​ഡ് വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​രം മേ​ഖ​ല​ക​ളി​ലേ​ക്ക് വ​രു​ന്ന സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ നി​യ​ന്ത്ര​ണം വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ അ​യ​വുവ​ന്ന​തോ​ടെ പ​ല വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും സ​ന്ദ​ർ​ശ​ക​രു​ടെ വ​ൻ ഒ​ഴു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി മ​ഴ​യ്ക്ക് ശ​മ​ന​മു​ണ്ടാ​യ​തോ​ടെ​യാ​ണ് ഇ​ക്കോ ടൂ​റി​സം മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​ത്. തൊ​മ്മ​ൻ​കു​ത്ത്, ആ​ന​യാ​ടി​ക്കു​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കേ​റി​യ​തോ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ് തൊ​മ്മ​ൻ​കു​ത്ത് ടൂ​റി​സ്റ്റ് കേ​ന്ദ്രം അ​ട​ച്ച​ത്. പി​ന്നീ​ട് മാ​സ​ങ്ങ​ളോ​ളം ടൂ​റി​സ്റ്റ് കേ​ന്ദ്രം അ​ട​ഞ്ഞു കി​ട​ന്നു. ഇ​ക്കോ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ തൊ​മ്മ​ൻ​കു​ത്ത് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​വും തു​റ​ക്കാ​ൻ ടൂ​റി​സം വ​കു​പ്പ് തീ​രു​മാ​നി​ച്ചു. എ​ന്നാ​ൽ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നാ​ട്ടു​കാ​ർ എ​തി​ർ​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ സ​ന്ദ​ർ​ശ​ക​ർ​ക്ക് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്താ​ൻ വ​നം​വ​കു​പ്പ് തീ​രു​മാ​നി​ച്ചു. എ​ന്നാ​ൽ ഇ​പ്പോ​ഴും സ​ന്ദ​ർ​ശ​ക​ർ വ്യാ​പ​ക​മാ​യി ഇ​വി​ടേ​യ്ക്ക് എ​ത്തു​ന്നു​ണ്ട്. ഞാ​യ​റാ​ഴ്ച തൊ​മ്മ​ൻ​കു​ത്ത് വി​ല​ങ്ങു​പാ​റ​യി​ൽ പു​ഴ​യി​ലി​റ​ങ്ങി​യ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ സം​ഘ​ങ്ങ​ളെ നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി പ​റ​ഞ്ഞ​യ​ച്ചു.

തൊ​മ്മ​ൻ​കു​ത്തി​ൽ നി​യ​ന്ത്ര​ണ​മാ​യ​തോ​ടെ സ​മീ​പ​ത്തു ത​ന്നെ​യു​ള്ള ആ​ന​യാ​ടി​ക്കു​ത്തി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ പ്ര​വാ​ഹ​മാ​യി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ല​ഭി​ച്ച മ​ഴ​യെ​തു​ട​ർ​ന്ന് ജ​ല​പ്ര​വാ​ഹം ദൃ​ശ്യ​വി​രു​ന്നാ​യ​തോ​ടെ​യാ​ണ് ഇ​വി​ടെ തി​ര​ക്കേ​റി​യ​ത്. വ​ലി​യ പാ​റ​യു​ടെ മു​ക​ളി​ൽ നി​ന്നും വീ​ഴു​ന്ന വെ​ള്ളം ത​ടാ​കം പോ​ലെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ കു​ട്ടി​ക​ള​ട​ക്ക​മു​ള്ള​വ​ർ​ക്ക് നീ​ന്തി​ക്കു​ളി​ക്കു​ന്ന​തി​ന് ക​ഴി​യും. കു​ടും​ബ​സ​മേ​ത​മാ​ണ് ഇ​വി​ടെ കൂ​ടു​ത​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളും എ​ത്തു​ന്ന​ത്. പ​ത്തു​വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളും 65 വ​യ​സി​നു​മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രും പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന നി​ർ​ദേ​ശം അ​വ​ഗ​ണി​ച്ചും ഇ​വി​ടെ ആ​ളു​ക​ൾ എ​ത്തു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ ഇ​തു നി​യ​ന്ത്രി​ക്കു​ന്ന​തി​നു അ​ധി​കൃ​ത​ർ ത​യാ​റാ​കാ​ത്ത​താ​ണ് നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കു​ന്ന​ത്.

ഇ​തി​നു പു​റ​മെ കോ​ട്ട​പ്പാ​റ, കാ​റ്റാ​ടി​ക്ക​ട​വ്, മീ​നു​ളി​യാ​ൻ​പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യി സ​ന്ദ​ർ​ശ​ക​രെ​ത്തു​ന്നു​ണ്ട്. ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു കൊ​ടു​ത്തെ​ന്ന അ​റി​യി​പ്പി​നെ തു​ട​ർ​ന്നാ​ണ് ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വ​ദേ​ശി​ക​ളും അ​ന്യ​നാ​ട്ടു​കാ​രു​മാ​യ സ​ന്ദ​ർ​ശ​ക​രെ​ത്തു​ന്ന​തെ​ന്ന് കാ​ളി​യാ​ർ എ​സ്ഐ വി.​സി.​വി​ഷ്ണു​കു​മാ​ർ പ​റ​ഞ്ഞു.

നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി ഇ​വ​രെ തി​രി​ച്ച​യ​ച്ചു. തൊ​മ്മ​ൻ​കു​ത്ത് ഒ​ഴി​ച്ച് മ​റ്റ് സ്ഥ​ല​ങ്ങ​ളൊ​ന്നും ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ ഇ​വി​ടു​ത്തെ ദൃ​ശ്യ​ഭം​ഗി ആ​സ്വ​ദി​ക്കാ​നാ​ണ് ദി​വ​സേ​ന ഒ​ട്ടേ​റെ ജ​ന​ങ്ങ​ൾ എ​ത്തു​ന്ന​ത്. ചി​ല​യി​ട​ങ്ങ​ളി​ൽ പ്ര​വേ​ശ​നം നി​രോ​ധി​ച്ച ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചു​ണ്ടെ​ങ്കി​ലും ഇ​തു മ​റി​ക​ട​ന്നാ​ണ് ആ​ളു​ക​ളെ​ത്തു​ന്ന​ത്. ആ​ന​യാ​ടി​ക്കു​ത്ത് സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​വ​ർ​ക്ക് വാ​ഹ​ന​പാ​ർ​ക്കിം​ഗി​ന് സൗ​ക​ര്യ​മൊ​രു​ക്ക​രു​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് പോ​ലീ​സ് നി​ർ​ദേ​ശം ന​ൽ​കി.