റോ​ഡു​നി​ർ​മാ​ണം വൈ​കു​ന്നു; വെ​ള്ള​ത്തൂ​വ​ലി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ചു
Wednesday, October 28, 2020 11:02 PM IST
അ​ടി​മാ​ലി: ക​ല്ലാ​ർ​കു​ട്ടി - വെ​ള്ള​ത്തൂ​വ​ൽ - ആ​ന​ച്ചാ​ൽ റോ​ഡി​ന്‍റെ നി​ർ​മാ​ണ ജോ​ലി​ക​ൾ വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വെ​ള്ള​ത്തൂ​വ​ലി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. വെ​ള്ള​ത്തൂ​വ​ലി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം. പ്ര​തി​ഷേ​ധം നീ​ണ്ട​തോ​ടെ വെ​ള്ള​ത്തൂ​വ​ൽ വ​ഴി​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി സ്തം​ഭി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി പ്ര​തി​ഷേ​ധ​ക്കാ​രെ നീ​ക്കി​യാ​ണ് ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ച​ത്.

കു​ണ്ടും കു​ഴി​യു​മാ​യി തീ​ർ​ന്ന റോ​ഡി​ലൂ​ടെ യാ​ത്ര അ​തീ​വ ദു​ഷ്ക​ര​മാ​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധം സം​ഘ​ടി​ച്ച​ത്. റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം. ക​ല്ലാ​ർ​കു​ട്ടി മു​ത​ൽ ആ​ന​ച്ചാ​ൽ​വ​രെ​യു​ള്ള ഭാ​ഗ​ത്ത് നി​ർ​മാ​ണ​ജോ​ലി​ക​ൾ ന​ട​ത്തു​മെ​ന്ന പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യെ​ങ്കി​ലും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പു​രോ​ഗ​തി ഉ​ണ്ടാ​യി​ട്ടി​ല്ല. നി​ർ​മാ​ണ ജോ​ലി​ക​ളി​ൽ പു​രോ​ഗ​തി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി.