വാ​ഗ​മ​ണ്‍ മോ​ഡ​ൽ ഹ​രി​ത ചെ​ക്ക് പോ​സ്റ്റ് ന​ട​പ്പി​ലാ​ക്കി​യാ​ൽ മൂ​ന്നാ​റി​നും നേ​ട്ടം
Wednesday, October 28, 2020 11:04 PM IST
മൂ​ന്നാ​ർ:​ സ​ഞ്ചാ​രി​ക​ളു​ടെ സ്വ​പ്ന​ഭൂ​മി​യാ​യ വാ​ഗ​മ​ണി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ഹ​രി​ത ചെ​ക്ക് പോ​സ്റ്റ് മൂ​ന്നാ​റി​ലും ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രു​ന്നു.​ ഇ​തുവഴി മൂ​ന്നാ​ർ മേ​ഖ​ല​യി​ലെ ടൂ​റി​സ​ത്തി​ന്‍റെ മു​ഖ​ച്ഛാ​യ ത​ന്നെ മാ​റ്റാ​നാ​വു​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണു​ള്ള​ത്.​ സം​സ്ഥാ​ന​ത്തെ ത​ന്നെ ആ​ദ്യ ഹ​രി​ത ടൂ​റി​സം സോ​ണാ​യി വാ​ഗ​മ​ണ്‍ മാ​റു​ന്ന​തോ​ടെ മി​ക​ച്ച നേ​ട്ടം കൊ​യ്യാ​നു​ള്ള അ​വ​സ​ര​മാ​ണ് ഒ​രു​ങ്ങു​ന്ന​ത്. അ​ച്ച​ട​ക്ക​മു​ള്ള ടൂ​റി​സം സം​സ്കാ​ര​ത്തി​ന് വ​ഴി തെ​ളി​ക്കു​ന്ന ഹ​രി​ത ടൂ​റി​സ​ത്തി​ന്‍റ ആ​ശ​യം ന​ട​പ്പി​ലാ​ക്കു​ന്ന​ത് ഹ​രി​ത​കേ​ര​ളം മി​ഷ​നാ​ണ്. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹ​രി​ത ചെ​ക്ക് പോ​സ്റ്റു​ക​ളാ​ണ് വാ​ഗ​മ​ണി​ൽ പ​രീ​ക്ഷ​ണാ​ർ​ഥം ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്തു ത​ന്നെ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ചെ​ക്ക് പോ​സ്റ്റു​ക​ൾ. സ​ഞ്ചാ​രി​ക​ളെ ഹൃ​ദ്യ​മാ​യി വ​രി​വേ​ൽ​ക്കു​ന്ന​തി​നൊ​പ്പം സ​ഞ്ചാ​രി​ക​ൾ മൂ​ല​മു​ണ്ടാ​കു​ന്ന മ​ലി​നീ​ക​ര​ണം ത​ട​യു​ന്ന​തി​നും പ്ര​കൃ​തി സൗ​ഹൃ​ദ ഉ​ത്പ​ന്ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന വി​ധ​ത്തി​ലു​മാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന​ത്.​ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന പേ​പ്പ​ർ, പ്ലാ​സ്റ്റി​ക്ക് എ​ന്നി​വ ഈ ​മേ​ഖ​ല​ക​ളി​ൽ നി​ക്ഷേ​പി​ക്കി​ല്ലെ​ന്നു ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നോ​ടൊ​പ്പം ഭൂ​പ്ര​കൃ​തി സം​ര​ക്ഷി​ക്കു​ന്ന​തി​നും വ​ഴി​യൊ​രു​ക്കു​ന്നു.

വാ​ഗ​മ​ണി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ൽ സ്ഥാ​പി​ക്കു​ന്ന ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ പ​ത്തു രൂ​പ​യു​ടെ പ്ര​വേ​ശ​ന ഫീ​സും സ്വീ​ക​രി​ക്കും. ഇ​തി​ൽ നി​ന്നാ​യി​രി​ക്കും പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള ഫ​ണ്ട് ക​ണ്ടെ​ത്തു​ന്ന​ത്. ഹ​രി​ത സേ​നാം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. ഹ​രി​ത കേ​ര​ള മി​ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ് വൈ​സ് ചെ​യ​ർ പേ​ഴ്സ​ണ്‍ ഡോ.​ടി.​എ​ൻ.​സീ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

മൂ​ന്നാ​റി​ലും ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യാ​ൽ ഇ​വി​ടു​ത്തെ മാ​ലി​ന്യ പ്ര​ശ്ന​ത്തി​നും ഒ​രു​പ​രി​ധി​വ​രെ പ​രി​ഹാ​ര​മാ​കും.​ മൂ​ന്നാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ര​ണ്ട് അ​ന്ത​ർസം​സ്ഥാ​ന പാ​ത​ക​ളു​ടെ പ്ര​വേ​ശ​ന ഭാ​ഗ​ത്തും, ആ​ലു​വ-​മൂ​ന്നാ​ർ റോ​ഡി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​മാ​യ പ​ള്ളി​വാ​സ​ലി​ലും പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​വു​ന്ന​താ​ണ്. സ​ഞ്ചാ​രി​ക​ൾ നി​ക്ഷേ​പി​ക്കു​ന്ന മാ​ലി​ന്യം പാ​ത​യോ​ര​ങ്ങ​ളി​ൽ കു​ന്നു​കൂ​ടു​ന്ന സാ​ഹ​ച​ര്യം ഇ​ല്ലാ​താ​ക്കു​ന്ന​തി​നും ഇ​തു​വ​ഴി സാ​ധി​ക്കും. മി​ക​ച്ച രീ​തി​യി​ൽ ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക​യാ​ണെ​ങ്കി​ൽ ഇ​ക്കോ ടൂ​റി​സ​ത്തി​നു പു​തി​യ സാ​ധ്യ​ത​ക​ൾ തെ​ളി​യും.​

കോ​വി​ഡ് മൂ​ലം ഏ​റെ പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ടു​ന്ന ടൂ​റി​സം രം​ഗ​ത്ത് പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഉ​ണ്ടാ​കു​വാ​നും ഈ ​പ​ദ്ധ​തി വ​ഴി​യാ​യി അ​വ​സ​ര​മൊ​രു​ങ്ങും. മൂ​ന്നാ​ർ ടൗ​ണി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ഭാ​ഗ​മാ​യ ഹെ​ഡ് വ​ർ​ക്സ് ഡാ​മി​നു സ​മീ​പം ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്വ​കാ​ര്യ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യെ​ങ്കി​ലും തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചി​ല​വ് താ​ങ്ങാ​നാ​വാ​തെ വ​ന്ന​തോ​ടെ ഈ ​ശ്ര​മ​ത്തി​ൽ നി​ന്ന് പി​ന്തി​രി​യു​ക​യാ​യി​രു​ന്നു.