ഹ​രി​ത ഇ​ട​നാ​ഴി​യി​ൽ മാ​ലി​ന്യം ത​ള്ളി​യ പ​ച്ച​ക്ക​റി വ്യാ​പാ​രിക്കു പി​ഴ
Wednesday, October 28, 2020 11:04 PM IST
തൊ​ടു​പു​ഴ: വാ​ഗ​മ​ണ്‍ ഹ​രി​ത ഇ​ട​നാ​ഴി​യി​ൽ മാ​ലി​ന്യം ത​ള്ളി​യ പ​ച്ച​ക്ക​റി വ്യാ​പാ​രി​യി​ൽ നി​ന്നും 3000 രൂ​പ പി​ഴ ഈ​ടാ​ക്കി. വാ​ഗ​മ​ണ്‍ ടീ ​ജം​ഗ്ഷ​നി​ലെ ഹ​രി​ത ചെ​ക്ക് പോ​സ്റ്റി​ന്‍റെ ചു​മ​ത​ല​യു​ള്ള ഹ​രി​ത​ക​ർ​മ​സേ​നാ ക​ണ്‍​സോ​ർ​ഷ്യം ഭാ​ര​വാ​ഹി​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഏ​ല​പ്പാ​റ ടൗ​ണി​ലെ പ​ച്ച​ക്ക​റി വ്യാ​പാ​രി​യി​ൽ നി​ന്നും ഹ​രി​ത നി​യ​മ ലം​ഘ​ന​ത്തി​ന് പി​ഴ ഈ​ടാ​ക്കി​യ​ത്.

സെ​പ്തം​ബ​ർ 25ന് ​രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് ലോ​റി​യി​ൽ കൊ​ണ്ടു​വ​ന്ന മാ​ലി​ന്യം വാ​ഗ​മ​ണ്‍ ടീ ​ജം​ഗ്ഷ​നി​ലെ ഹ​രി​ത​ചെ​ക്ക് പോ​സ്റ്റി​ന് സ​മീ​പം ത​ള്ളി​യ​ത്.

ചെ​ക്ക്പോ​സ്റ്റി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ ലോ​റി സം​ശ​യാ​സ്പ​ദ​മാ​യ നി​ല​യി​ൽ നി​ർ​ത്തി​യി​ട്ട​ത് ക​ണ്ടി​രു​ന്നു. ഇ​വ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ഴു​കി​യ​തും അ​ല്ലാ​ത്ത​തു​മാ​യ മാ​ലി​ന്യ​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്ത് ത​ള്ളി​യ​ത് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഹ​രി​ത​ക​ർ​മ സേ​ന വാ​ഗ​മ​ണ്‍ പോ​ലീസി​ൽ പ​രാ​തി ന​ൽ​കി. ഹ​രി​ത​ക​ർ​മ്മ സേ​ന ന​ൽ​കി​യ സൂ​ച​ന​ക​ൾ വ​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ​ച്ച​ക്ക​റി വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ നി​ന്നും ലോ​റി​യി​ൽ മാ​ലി​ന്യം കൊ​ണ്ടു​വ​ന്ന് ത​ള്ളി​യ​താ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്. പി​ന്നീ​ട് വ്യാ​പാ​രി​യെ പ​ഞ്ചാ​യ​ത്തി​ൽ വി​ളി​ച്ചു​വ​രു​ത്തി പി​ഴ​യീ​ടാ​ക്കി.​

വാ​ഗ​മ​ണ്ണി​നെ മാ​ലി​ന്യ​മു​ക്ത​മാ​ക്കി നി​ല​നി​ർ​ത്തു​ന്ന​തി​ന് ഹ​രി​ത​കേ​ര​ള​വും ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തും ചേ​ർ​ന്ന് വ​ഴി​കാ​ട്ടാ​ൻ വാ​ഗ​മ​ണ്‍ പ​ദ്ധ​തി ഉൗ​ർ​ജി​ത​മാ​യി ന​ട​പ്പാ​ക്കി വ​രി​ക​യാ​ണ്.