സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി: മാ​ർ​ക്ക​റ്റിം​ഗ് ശൃം​ഖ​ല ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ന​വം​ബ​ർ ഒ​ന്നി​ന്
Wednesday, October 28, 2020 11:04 PM IST
ഇ​ടു​ക്കി: സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി നോ​ഡ​ൽ ഏ​ജ​ൻ​സി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത ഇ​ടു​ക്കി ജൈ​വ​ഗ്രാം ഫാ​ർ​മേ​ഴ്സ് വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ആ​രം​ഭി​ക്കു​ന്ന മാ​ർ​ക്ക​റ്റിം​ഗ് ശൃം​ഖ​ല​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ന​വം​ബ​ർ ഒ​ന്നി​ന് രാ​വി​ലെ 11ന് ​ചെ​റു​തോ​ണി​യി​ൽ ന​ട​ക്കും. മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഓ​ണ്‍​ലൈ​നി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്യും.

മ​ന്ത്രി എം.​എം​. മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ, ജി​ല്ലാ ക​ള​ക്ട​ർ​എ​ച്ച്. ദി​നേ​ശ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി​മു​ക്കാ​ട്ട്, ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി, പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ജൈ​വ​ഗ്രാം സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് സി.​വി.​വ​ർ​ഗീ​സ് സ്വാ​ഗ​ത​വും ബോ​ർ​ഡ് മെം​ബ​ർ എം.​വി.​ ബേ​ബി ന​ന്ദി​യും പ​റ​യും.

ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്ന് ഹോ​ർ​ട്ടി​കോ​ർ​പ്പു​മാ​യും സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​മാ​യും ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ളി​ലൂ​ടെ​യും സം​ഭ​രി​ക്കു​ന്ന ഉ​ത്പന്ന​ങ്ങ​ൾ മാ​ർ​ക്ക​റ്റിം​ഗ് ശൃം​ഖ​ല​യി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​കും.ചെ​റു​തോ​ണി​യി​ൽ ആ​രം​ഭി​ക്കു​ന്ന ശൃം​ഖ​ല​യി​ലൂ​ടെ ഹോം ​ഡെ​ലി​വ​റി സം​വി​ധാ​ന​വും ഒ​രു​ക്കും.