കു​ടി​യി​രു​ത്ത​പ്പെ​ട്ട​വ​രോ​ട് എ​ന്തി​നീ ക്രൂ​ര​ത ?
Wednesday, October 28, 2020 11:08 PM IST
തൊ​ടു​പു​ഴ: നാ​ലു​വ​ശ​വും വ​ന​ത്താ​ൽ ചു​റ്റ​പ്പെ​ട്ട കൈ​ത​പ്പാ​റ നി​വാ​സി​ക​ൾ കൈ​യേ​റ്റ​ക്കാ​ര​ല്ല, കു​ടി​യി​രു​ത്ത​പ്പെ​ട്ട​വ​രാ​ണ്.​ പ​ട്ടം​താ​ണു​പി​ള്ള മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ ഗ്രോ ​മോ​ർ ഫു​ഡ് പ​ദ്ധ​തി പ്ര​കാ​രം വ​ന​ഭൂ​മി​യോ​ടു ചേ​ർ​ന്നു​ള്ള ച​തു​പ്പു​നി​ല​ങ്ങ​ൾ പ​തി​ച്ചു​ന​ൽ​കി ക​ർ​ഷ​ക​രെ കു​ടി​യി​രു​ത്തി​യ ഗ്രാ​മം.​ ഇ​വ​ർ​ക്ക് ഒ​ട്ടേ​റെ മോ​ഹ​ങ്ങ​ളു​ണ്ട്.​ എ​ന്നാ​ൽ വ​നം​വ​കു​പ്പി​ന്‍റെ ക​ടും​പി​ടി​ത്തം മൂ​ലം നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ടെ മോ​ഹ​ങ്ങ​ളാ​ണ് ത​ല്ലി​ക്കെ​ടു​ത്ത​പ്പെ​ടു​ന്ന​ത്.
റ​ബ​റും തെ​ങ്ങും കാ​പ്പി​യും കൊ​ക്കോ​യും കു​രു​മു​ള​കും ഏ​ല​വു​മെ​ല്ലാം സ​മൃ​ദ്ധ​മാ​യി ഇ​വി​ടെ വി​ള​വു ന​ൽ​കു​ന്നു.​ നോ​ക്കെ​ത്താ ദൂ​ര​ത്തോ​ളം പ​ര​ന്നു കി​ട​ക്കു​ന്ന നെ​ൽ​പ്പാ​ട​ങ്ങ​ളു​മു​ണ്ടി​വി​ടെ.​ കൈ​ത​പ്പാ​റ​യു​ടെ കി​ഴ​ക്കേ അ​രി​കി​ലൂ​ടെ ഒ​ഴു​കു​ന്ന കീ​ഴാ​ർ​കു​ത്ത് വെ​ള്ള​ച്ചാ​ട്ടം ആ​രു​ടെ​യും മ​നം ക​വ​രും.​ ഇ​വി​ടെ വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക്ക് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് പ്രോ​ജ​ക്‌ട് ത​യാ​റാ​ക്കി​യി​രു​ന്നു.​ കൈ​ത​പ്പാ​റ ഗ്രാ​മ​ത്തി​ൽ നി​ന്നു ര​ണ്ടു​കി​ലോ​മീ​റ്റ​ർ അ​ക​ലെ സ്ഥി​തി ചെ​യ്യു​ന്ന കീ​ഴാ​ർ​കു​ത്ത് വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ നി​ന്നു വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്രോ​ജ​ക്‌ടാണ് വ​നം​വ​കു​പ്പി​ന്‍റെ എ​തി​ർ​പ്പു​മൂ​ലം ജ​ല​രേ​ഖ​യാ​യി മാ​റി​യ​ത്.

വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ നി​ന്നു 150 എം​എം പൈ​പ്പി​ലൂ​ടെ 250 മീ​റ്റ​ർ അ​ക​ലെ​യു​ള്ള ജ​ന​റേ​റ്റ​റി​നു സ​മീ​പം വെ​ള്ള​മെ​ത്തി​ച്ച് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. 15 കി​ലോ​വാ​ട്ട് ശേ​ഷി​യു​ള്ള ജ​ന​റേ​റ്റ​ർ ഉ​പ​യോ​ഗി​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം.​ ര​ണ്ടു സ്ക്വ​യ​ർ മീ​റ്റ​ർ സ്ഥ​ലം ജ​ന​റേ​റ്റ​ർ സ്ഥാ​പി​ക്കു​ന്ന​തി​നു വ​നം​വ​കു​പ്പി​ൽ നി​ന്നു വി​ട്ടു​കി​ട്ടു​ന്ന​തി​നു അ​നു​മ​തി തേ​ടി​യെ​ങ്കി​ലും ല​ഭി​ച്ചി​ല്ല.​

ജ​ന​റേ​റ്റ​ർ സ്ഥി​തിചെ​യ്യു​ന്ന സ്ഥ​ല​ത്തു​നി​ന്നും 850 മീ​റ്റ​ർ ഭൂ​ഗ​ർ​ഭ കേ​ബി​ൾ വ​ഴി കൈ​ത​പ്പാ​റ​യി​ൽ വൈ​ദ്യു​തി എ​ത്തി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.​വ​ന​ത്തി​നൊ പ​രി​സ്ഥി​തി​ക്കൊ ദോ​ഷം വ​രാ​ത്ത പ​ദ്ധ​തി ന​ട​പ്പാ​ക്കി​യി​രു​ന്നെ​ങ്കി​ൽ കൈ​ത​പ്പാ​റ ഗ്രാ​മം വൈ​ദ്യു​തി​യു​ടെ കാ​ര്യ​ത്തി​ൽ സ്വ​യം പ​ര്യാ​പ്ത​മാ​കു​മാ​യി​രു​ന്നു.​ ഈ പ​ദ്ധ​തി ന​ട​പ്പാ​കാ​തെ വ​ന്ന​തോ​ടെ ര​ണ്ടു​വ​ർ​ഷം മു​ന്പ് സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ സം​സ്ഥാ​ന​മാ​ക്കി മാ​റ്റാ​നു​ള്ള ശ്ര​മ​ത്തെ തു​ട​ർ​ന്നു ക​ഞ്ഞി​ക്കു​ഴി​യി​ൽ നി​ന്നു ഭൂ​ഗ​ർ​ഭ കേ​ബി​ൾ വ​ഴി വൈ​ദ്യു​തി കൈ​ത​പ്പാ​റ​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.​ പു​ര​യി​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി പോ​സ്റ്റി​ലൂ​ടെ​യാ​ണ് വീ​ടു​ക​ളി​ലേ​ക്കു​ള്ള ലൈ​ൻ വ​ലി​ച്ചി​രി​ക്കു​ന്ന​ത്.

കൈ​ത​പ്പാ​റ ഗ്രാ​മ​ത്തി​ന് പ​റ​യാ​ൻ ഇ​ല്ലാ​യ്മ​ക​ളും വ​ല്ലാ​യ്മ​ക​ളും മാ​ത്ര​മേ​യു​ള്ളൂ.​ഇ​വി​ടെ രോ​ഗം വ​ന്നാ​ൽ ചി​കി​ത്സ തേ​ടു​ന്ന​തി​നു ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളൊ​ന്നു​മി​ല്ല.​തൊ​ടു​പു​ഴ​യി​ലെ​ത്തി​യാ​ലെ ആ​ധു​നി​ക ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ​ക്ക് മാ​ർ​ഗ​മു​ള്ളൂ. 38 കി​ലോ​മീ​റ്റ​റോ​ളം രോ​ഗി​ക​ൾ​ക്ക് സ​ഞ്ച​രി​ക്കേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്.​ റേ​ഷ​ൻ​ക​ട​യി​ല്ലാ​ത്ത​തു​മൂ​ലം ഉ​ടു​ന്പ​ന്നൂ​രി​ലൊ ക​ഞ്ഞി​ക്കു​ഴി​യി​ലോ എ​ത്തേ​ണ്ട ദു​ര​വ​സ്ഥ​യാ​ണ് ഇ​വി​ട​ത്തു​കാ​ർ​ക്കു​ള്ള​ത്.​

കോ​വി​ഡ് കാ​ല​യ​ള​വി​ൽ സ​ർ​ക്കാ​ർ സൗ​ജ​ന്യ കി​റ്റ് ന​ൽ​കി​യ​പ്പോ​ഴും അ​തു വാ​ങ്ങാ​ൻ കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടേ​ണ്ടി​വ​ന്നു ഇ​വി​ട​ത്തു​കാ​ർ​ക്ക്.​ആ​ദ്യാ​ക്ഷ​രം കു​റി​ക്കാ​ൻ മു​ത​ൽ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​നു​വ​രെ തൊ​ടു​പു​ഴ​യെ ആ​ശ്ര​യി​ക്കേ​ണ്ട സ്ഥി​തി​യാ​ണ് ഇ​വി​ടെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള​ത്.​ നേ​രം പു​ല​രു​ന്പോ​ൾ വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യാ​ൽ സ​ന്ധ്യ​യാ​യാ​ലെ പ​ഠ​നം ക​ഴി​ഞ്ഞ് വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​നാ​കൂ.​ കു​ട്ടി​ക​ളെ​ക്കു​റി​ച്ച് ഓ​ർ​ക്കു​ന്പോ​ൾ വീ​ട്ടി​ലു​ള്ള​വ​രു​ടെ നെ​ഞ്ചി​ൽ തീ​യാ​ണ്. ഈ ​ആ​ധി​ക്ക് പ​രി​ഹാ​ര​മാ​യി എ​ൽ​പി സ്കൂ​ളെ​ങ്കി​ലും ഇ​വി​ടെ ആ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ എ​ന്നാ​ണ് ഇ​വി​ട​ത്തു​കാ​രു​ടെ ആ​ഗ്ര​ഹം.

കൈ​ത​പ്പാ​റ​യി​ലേ​ക്കു​ള്ള വേ​ളൂ​ർ ച​പ്പാ​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര വ​ർ​ഷ​കാ​ല​ത്ത് ഇ​വി​ട​ത്തു​കാ​ർ​ക്ക് പേ​ടി സ്വ​പ്ന​മാ​ണ്.​ച​പ്പാ​ത്തി​നു മു​ക​ളി​ലൂ​ടെ വെ​ള്ളം ക​യ​റി ഒ​ഴു​കു​ന്ന​തോ​ടെ ഇ​തു​വ​ഴി യാ​ത്ര ദു​ഷ്ക്ക​ര​മാ​കും.​

ഇ​തി​നുപ​രി​ഹാ​ര​മാ​യി ഇ​വി​ടെ പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​യി​ല്ല.​ ച​പ്പാ​ത്തി​നു മു​ക​ളി​ലൂ​ടെ വെ​ള്ളം ക​യ​റി ഒ​ഴു​കി​യാ​ൽ താ​ത്ക്കാ​ലി​ക പാ​ലം നി​ർ​മി​ച്ച് ജീ​വ​ൻ പ​ണ​യം വ​ച്ചാ​ണ് ആ​ളു​ക​ൾ യാ​ത്ര ചെ​യ്യു​ന്ന​ത്. ​രോ​ഗി​ക​ളെ​യും മ​റ്റും ഈ ​പാ​ല​ത്തി​ലൂ​ടെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​താ​ണ് ഏ​റ്റ​വും ദു​ഷ്ക്ക​രം.​ കു​ട്ടി​ക​ൾ​ക്കും സ്കൂ​ളി​ൽ പോ​കാ​ൻ ഇ​ത​ല്ലാ​തെ മ​റ്റു​വ​ഴി​യി​ല്ല.

മൂ​വാ​റ്റു​പു​ഴ-​തേ​നി സം​സ്ഥാ​ന​പാ​ത​യാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള ഉ​ടു​ന്പ​ന്നൂ​ർ-​കൈ​ത​പ്പാ​റ-​മ​ണി​യാ​റ​ൻ​കു​ടി-​ഇ​ടു​ക്കി റോ​ഡ് വീ​തി കൂ​ട്ടി നി​ർ​മി​ക്കു​ന്ന​തി​ന് പി​എം​ജി​എ​സ് വൈ ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും വ​നം​വ​കു​പ്പി​ന്‍റെ എ​തി​ർ​പ്പ് മൂ​ലം റോ​ഡ് നി​ർ​മാ​ണം എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. ​ഡീ​ൻ കു​ര്യോ​ക്കോ​സ് എം​പി​യും റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ​യും ഇ​തി​നാ​യി പ​ല ​പ​രി​ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും അ​തൊ​ന്നും ഫ​ലം ക​ണ്ടി​ട്ടി​ല്ല. റോ​ഡി​ന്‍റെ അ​ഭാ​വ​മാ​ണ് ഈ ​നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് മു​ഖ്യ​ത​ട​സ​മാ​യി നി​ല​കൊ​ള്ളു​ന്ന​ത്.​ അ​തി​നാ​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ട്ട് റോ​ഡ് വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് ഇ​വി​ട​ത്തു​കാ​രു​ടെ ആ​വ​ശ്യം.