കെഎസ്ആ​ർ​ടി​സി പു​തി​യ സ​ർ​വീ​സ് ആ​രം​ഭി​ച്ചു
Friday, October 30, 2020 11:08 PM IST
മാ​ങ്കു​ളം:​ കു​വൈ​റ്റ് സി​റ്റി​യി​ൽ നി​ന്നു അ​ടി​മാ​ലി വ​ഴി ആ​ലു​വ​യ്ക്ക് കെഎ‌സ്ആ​ർ​ടി​സി പു​തി​യ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.​രാ​വി​ലെ 6.40നു ​കു​വൈ​റ്റ് സി​റ്റി​യി​ൽ നി​ന്നു പു​റ​പ്പെ​ടു​ന്ന ബ​സ് ഏ​ഴി​ന് മാ​ങ്കു​ളം, 8.45നു ​അ​ടി​മാ​ലി, 10.20നു ​കോ​ത​മം​ഗ​ലം, 11.30നു ​ആ​ലു​വ​യി​ലെ​ത്തും. ഇ​വി​ടെ നി​ന്നു ഉ​ച്ച​യ്ക്ക് 12.30നു ​തി​രി​കെ മ​ട​ങ്ങു​ന്ന ബ​സ് 1.50നു ​കോ​ത​മം​ഗ​ലം, 3.30നു ​അ​ടി​മാ​ലി, 4.40നു ​മൂ​ന്നാ​റി​ലെ​ത്തി സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കും.​ പു​തി​യ സ​ർ​വീ​സി​ന് കു​വൈ​റ്റ് സി​റ്റി​യി​ൽ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണ​വും ഒ​രു​ക്കി​യി​രു​ന്നു.