ക​ട്ട​പ്പ​ന ഐ​ടി​ഐ രാ​ജ്യ​ത്തെ മി​ക​ച്ച പ​രി​ശീ​ല​ന സ്ഥാ​പ​ന​മാ​ക്കും: മ​ന്ത്രി
Friday, October 30, 2020 11:08 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ഗ​വ. ഐ​ടി​ഐയെ രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച വ്യാ​വ​സാ​യി​ക പ​രി​ശീ​ല​ന സ്ഥാ​പ​ന​മാ​യി മാ​റ്റു​മെ​ന്ന് തൊ​ഴി​ൽ​മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ. ഐ​ടി​ഐ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കി​ഫ്ബി​യി​ൽ​നി​ന്ന് അ​നു​വ​ദി​ച്ച 5.42 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. കി​ഫ്ബി ധ​ന​സ​ഹാ​യ​ത്തോ​ടെ അ​ന്താ​രാ​ഷ്ട്ര പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​ന് ഒ​ന്നാം​ഘ​ട്ട​ത്തി​ൽ സം​സ്ഥാ​ന​ത്തെ പ​ത്ത് ഐ​ടി​ഐ​ക​ളെ​യാ​ണ് സ​ർ​ക്കാ​ർ തെ​ര​ഞ്ഞെ​ടു​ത്ത​ത്. 1978-ൽ ​ആ​റു ട്രേ​ഡു​ക​ളു​മാ​യി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ഐ​ടി​ഐ​യി​ൽ ഇ​പ്പോ​ൾ 13 ട്രേ​ഡു​ക​ളി​ലാ​യി 650-ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​രി​ശീ​ല​നം നേ​ടു​ന്നു​ണ്ട്. വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ലെ തൊ​ഴി​ൽ നൈ​പു​ണ്യ പ​രി​ശീ​ല​ന സ്ഥാ​പ​ന​ങ്ങ​ളോ​ട് കി​ട​പി​ടി​ക്ക​ത്ത​ക്ക വി​ധ​ത്തി​ൽ കേ​ര​ള​ത്തി​ലെ ഐ​ടി​ഐ​ക​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും പ​രി​ശീ​ല​ന നി​ല​വാ​ര​വും ഉ​യ​ർ​ത്തും.

ഡി​ജി​റ്റ​ൽ ക്ലാ​സ് മു​റി​ക​ൾ, ആ​ധു​നി​ക വ​ർ​ക്ക്ഷോ​പ്പു​ക​ൾ, ഹോ​സ്റ്റ​ൽ, ലൈ​ബ്ര​റി, സെ​മി​നാ​ർ ഹാ​ൾ, ക​ളി​സ്ഥ​ലം, ഓ​ഡി​റ്റോ​റി​യം, ഗ്രീ​ൻ കാ​ന്പ​സ് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​രം കൈ​വ​രി​ക്കു​ന്ന​തോ​ടെ സ​ജ്ജ​മാ​കും.

പ്ലേ​സ്മെ​ന്‍റ് സെ​ല്ലു​ക​ളും സം​രം​ഭ​ക​ത്വ വി​ക​സ​ന ക്ല​ബു​ക​ളും​വ​ഴി ട്രെ​യി​നി​ക​ൾ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കാ​നും വ​കു​പ്പ് പ്ര​ത്യേ​ക ശ്ര​ദ്ധ പ​തി​പ്പി​ക്കു​ന്നു​ണ്ട്. സ​ർ​ക്കാ​ർ, മേ​ഖ​ല​യി​ലെ​യും സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ​യും തൊ​ഴി​ൽ​സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ന് ജോ​ബ് ഫെ​യ​റു​ക​ളും വ​ഴി​യൊ​രു​ക്കു​ന്നു. തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന ജോ​ബ് പോ​ർ​ട്ട​ലി​നും സ്കി​ൽ ര​ജി​സ്ട്രി​ക്കും സ​ർ​ക്കാ​ർ തു​ട​ക്കം​കു​റി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വ്യ​ാവ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പ്് ഡ​യ​റ​ക്ട​ർ ഡോ. ​എ​സ്. ചി​ത്ര സ്വാ​ഗ​തം പ​റ​ഞ്ഞു. ക​ട്ട​പ്പ​ന ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ​യി​ൽ ചേ​ർ​ന്ന പ്രാ​ദേ​ശി​ക യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭാചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ടെ​സി ജോ​ർ​ജ്, കാ​ഞ്ചി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. ശ​ശി, രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ളാ​യ കെ.​എ​സ്. മോ​ഹ​ന​ൻ, ജോ​യി പോ​രു​ന്നോ​ലി​ൽ, ജെ. ​ജ​യ​കു​മാ​ർ, മ​നോ​ജ് എം. ​തോ​മ​സ്, ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ പ്രി​ൻ​സി​പ്പ​ൽ ആ​നീ​സ് സ്റ്റെ​ല്ല ഐ​സ​ക്, വൈ​സ്് പ്രി​ൻ​സി​പ്പ​ൽ പീ​റ്റ​ർ സ്റ്റാ​ലി​ൻ, സീ​നി​യ​ർ സൂ​പ്ര​ണ്ട് എ.​ആ​ർ. നൗ​ഷാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.