വ്യാ​പാ​രി-വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വ്യാ​പാ​ര ബ​ന്ദ് ന​വം​ബ​ർ മൂ​ന്നി​ന്
Friday, October 30, 2020 11:08 PM IST
ക​ട്ട​പ്പ​ന: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള വ്യാ​പാ​രി-വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വം​ബ​ർ മൂ​ന്നി​ന് വ്യാ​പാ​ര ബ​ന്ദ് ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. രാ​വി​ലെ 10 മു​ത​ൽ 12 വ​രെ​യാ​ണ് ബ​ന്ദ്. ക​ട​ക​ൾ അ​ട​ച്ചി​ടാ​തെ ഈ ​സ​മ​യ​ത്ത് ക​ച്ച​വ​ട​ക്കാ​രും ജീ​വ​ന​ക്കാ​രും സ്ഥാ​പ​ന​ങ്ങ​ളു​ടെ പു​റ​ത്തി​റ​ങ്ങി നി​ന്നാ​ണ് ബ​ന്ദ് ന​ട​ത്തു​ന്ന​ത്.

ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കു മു​ന്പി​ലും പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലും പ്ര​തി​ഷേ​ധ സ​മ​ര​വും ന​ട​ത്തും. ഇ​ടു​ക്കി​യി​ൽ 300 കേ​ന്ദ്ര​ങ്ങ​ളി​ൽ സ​മ​രം ന​ട​ത്തു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

വ്യാ​പാ​രി​ക​ളി​ൽ​നി​ന്നും കോ​വി​ഡി​ന്‍റെ മ​റ​വി​ൽ അ​ന്യാ​യ​മാ​യി പി​ഴ ഈ​ടാ​ക്കു​ന്ന​ത് നി​ർ​ത്ത​ലാ​ക്കു​ക, ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​ക്കു​ക, സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​രു​ടെ അ​നാ​വ​ശ്യ ക​ട​ന്നു​ക​യ​റ്റം അ​വ​സാ​നി​പ്പി​ക്കു​ക, കേ​ര​ള​ത്തി​ൽ എ​ല്ലാ സ്ഥ​ല​ത്തും ക​ട​ക​ൾ തു​റ​ക്കു​ന്ന​തി​നും അ​ട​യ്ക്കു​ന്ന​തി​നും ഒ​രേ മാ​ന​ദ​ണ്ഡം സ്വീ​ക​രി​ക്കു​ക, ഡി ​ആ​ൻ​ഡ് ഒ ​ലൈ​സ​ൻ​സ് ഫീ​സി​ലെ വ​ൻ തോ​തി​ലു​ള്ള പി​ഴ ഒ​ഴി​വാ​ക്കു​ക, ജി​എ​സ്ടി​യു​ടെ പേ​രി​ൽ വ്യാ​പാ​രി​ക​ളെ ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന ദ്രോ​ഹ ന​ട​പ​ടി​ക​ളി​ൽ​നി​ന്നും സ​ർ​ക്കാ​ർ പി​ന്തി​രി​യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം. സം​സ്ഥാ​ന​ത്ത് പ​തി​നാ​യി​ര​ത്തോ​ളം കേ​ന്ദ്ര​ങ്ങ​ളി​ൽ സ​മ​രം ന​ട​ത്തു​മെ​ന്നും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. ദി​വാ​ക​ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ഹ​സ​ൻ, ട്ര​ഷ​റ​ർ സ​ണ്ണി പൈ​ന്പി​ള്ളി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.