ഐ​ക്യ​ദാ​ർ​ഢ്യ സ​മ​രം ന​ട​ത്തി
Friday, October 30, 2020 11:13 PM IST
വ​ണ്ണ​പ്പു​റം: വാ​ള​യാ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ​യ്ക്ക് നീ​തി ഉ​റ​പ്പു വ​രു​ത്താ​ൻ മ​ഹി​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ല​തി​ക സു​ഭാ​ഷ് ന​ട​ത്തു​ന്ന സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ​ന്ദു സു​ധാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ണ്ണ​പ്പു​റം വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ സ​മ​രം ന​ട​ത്തി. ഡി ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ കെ.​ജി. ശി​വ​ൻ, ബി​നീ​ഷ് ലാ​ൽ, സ​ജി ക​ണ്ണ​ന്പു​ഴ, അ​നീ​ഷ് കി​ഴ​ക്കേ​ൽ, അ​ബ്ബാ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​യ്ന​മ്മ ജോ​സ്, ഷൈ​നി അ​ഗ​സ്റ്റി​ൻ, ലി​സി ജോ​സ്, സ​ത്യ​ദാ​സ് ജോ​സ​ഫ്, ലൈ​സ​മ്മ ശ​ശി, സി​നി സോ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.