കൈ​യെ​ത്തും ദൂ​രെ അ​പ​ക​ടം! ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ​ക്ക് സു​ര​ക്ഷാ​വേ​ലി​യി​ല്ല
Friday, October 30, 2020 11:14 PM IST
തൊ​ടു​പു​ഴ: തി​ര​ക്കേ​റി​യ പാ​ത​യോ​ര​ങ്ങ​ളി​ൽ സു​ര​ക്ഷാ വേ​ലി​യി​ല്ലാ​തെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ​ക്ക് ഏ​താ​നും ദി​വ​സം മു​ൻ​പ് കെ എസ്ഇ​ബി സു​ര​ക്ഷാ വേ​ലി സ്ഥാ​പി​ച്ചെ​ങ്കി​ലും ന​ഗ​ര​ത്തി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ക്കു​ന്ന ഭാ​ഗ​ത്തു​ള്ള ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ​ക്കാ​ണ് സു​ര​ക്ഷാ വേ​ലി സ്ഥാ​പി​ക്കാ​നോ ഇ​ത് മാ​റ്റി സ്ഥാ​പി​ക്കാ​നോ അ​ധി​കൃ​ത​ർ ത​യാ​റാ​കാ​ത്ത​ത്. തൊ​ടു​പു​ഴ​യി​ൽ ന​ട​പ്പാ​ത​യോ​ട് ചേ​ർ​ന്നും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​നും അ​ടു​ത്താ​ണ് ട്രാ​ൻ​സ്ഫോ​ർ​മ​ർ നി​ൽ​ക്കു​ന്ന​ത്.

നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന റോ​ഡ​രി​കി​ലാ​ണ് സു​ര​ക്ഷാ വേ​ലി​യു​ൾ​പ്പെ​ടെ​യു​ള്ള മ​തി​യാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​തെ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​ബ​ദ്ധ​ത്തി​ൽ കൈ​യൊ​ന്ന് ഉ​യ​ർ​ത്തി​യാ​ൽ ത​ട്ടാ​ൻ ത​ക്ക​വ​ണ്ണ​മു​ള്ള അ​ക​ലം മാ​ത്ര​മേ പ​ല ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ​യും ഫ്യൂ​സു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ബോ​ക്സി​നു​ള്ളു.

ഇ​വ​യാ​ക​ട്ടെ അ​ട​ച്ചി​ടാ​റു​മി​ല്ല. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ക​ട​ന്നു​പോ​കു​ന്ന ന​ട​പ്പാ​ത​യോ​ട് ചേ​ർ​ന്നാ​ണ് അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തി ട്രാ​ൻ​സ്ഫോ​മ​ർ സ്ഥി​തി ചെ​യ്യു​ന്ന​ത്. കു​ട്ടി​ക​ൾ​ക്കു പോ​ലും താ​ഴെ​യു​ള്ള ക്രോ​സ് ബാ​റി​ൽ ച​വി​ട്ടി​ക്ക​യ​റി​യാ​ൽ ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ തൊ​ടാ​ൻ ക​ഴി​യും.

ന​ഗ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടെ അ​ഞ്ച് സ്ഥ​ല​ങ്ങ​ളി​ൽ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം കെഎ‌സ്ഇ​ബി സു​ര​ക്ഷാ വേ​ലി സ്ഥാ​പി​ച്ചു. എ​ന്നാ​ൽ എ​പി​ജെ അ​ബ്ദു​ൾ ക​ലാം സ്കൂ​ളി​നു സ​മീ​പ​ത്തു​ൾ​പ്പെ​ടെ സു​ര​ക്ഷാ വേ​ലി സ്ഥാ​പി​ച്ചി​ട്ടി​ല്ല. ഇ​വി​ടെ വേ​ലി സ്ഥാ​പി​ക്കാ​നു​ള്ള സ്ഥ​ല സൗ​ക​ര്യം ഇ​ല്ലെ​ന്നാ​ണ് കെഎ‌സ്ഇ​ബി പ​റ​യു​ന്ന​ത്. ഇ​വി​ടു​ത്തെ ട്രാ​ൻ​സ്ഫോ​ർ​മ​ർ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ടെ​ങ്കി​ലും സ്ഥ​ലം ല​ഭ്യ​മ​ല്ലെ​ന്നും കെഎസ്ഇ​ബി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു.