ഗ​ർ​ഭി​ണി​യും കു​ട്ടി​യും മ​രി​ച്ച സം​ഭ​വം: പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
Friday, October 30, 2020 11:18 PM IST
ക​ട്ട​പ്പ​ന: ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഗ​ർ​ഭി​ണി​യും ഗ​ർ​ഭ​സ്ഥ ശി​ശു​വും മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​ൽ​നി​ന്നും ബ​ന്ധു​ക്ക​ളി​ൽ​നി​ന്നും ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി എ​ൻ.​സി. രാ​ജ്മോ​ഹ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൊ​ഴി​യെ​ടു​ത്തു.

ക​ട്ട​പ്പ​ന സു​വ​ർ​ണ​ഗി​രി ക​രോ​ട​ൻ ജോ​ജി​ന്‍റെ ഭാ​ര്യ ജി​ജി​യാ​ണ് മ​രി​ച്ച​ത്. മ​ര​ണം സം​ഭ​വി​ച്ച ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റു​ടെ മൊ​ഴി​യും എ​ടു​ത്തി​ട്ടു​ണ്ട്. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​ശേ​ഷ​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കു​ക​യു​ള്ളൂ​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് യു​വ​തി​യു​ടെ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ​ത്.

ഒ​ക്ടോ​ബ​ർ 23-നാ​യി​രു​ന്നു സം​ഭ​വം. നാ​ലു​മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്ന ജി​ജി​യെ ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്നാ​ണ് പു​റ്റ​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. എ​ന്നാ​ൽ പി​ന്നീ​ട് യു​വ​തി​യും കു​ഞ്ഞും മ​രി​ച്ചെ​ന്ന അ​റി​യി​പ്പാ​ണ് പു​റ​ത്തു കാ​ത്തു​നി​ന്ന ബ​ന്ധു​ക്ക​ൾ​ക്ക് ല​ഭി​ച്ച​ത്. മ​ര​ണ​കാ​ര​ണം ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വീ​ഴ്ച​യാ​ണെ​ന്നാ​രോ​പി​ച്ച് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും രം​ഗ​ത്തെ​ത്തി​യ​ത് സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണ​മാ​യി​രു​ന്നു.