മാ​ർ​സ്ലീ​വ കോ​ള​ജി​ൽ എം​എ​സ്ഡ​ബ്ല്യു കോ​ഴ്സ്
Friday, October 30, 2020 11:20 PM IST
ചെ​റു​തോ​ണി: മു​രി​ക്കാ​ശേ​രി മാ​ർ സ്ലീ​വ കോ​ള​ജി​ൽ ആ​രം​ഭി​ക്കു​ന്ന മാ​സ്റ്റ​ർ ഓ​ഫ് സോ​ഷ്യ​ൽ വ​ർ​ക്ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം ന​വം​ബ​ർ ര​ണ്ടി​ന് രാ​വി​ലെ 10.30-ന് ​ഓ​ണ്‍​ലൈ​നാ​യി ന​ട​ക്കും. എം​ജി സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സാ​ബു തോ​മ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഇ​ടു​ക്കി രൂ​പ​താ​ധ്യ​ക്ഷ​നും കോ​ള​ജ് ര​ക്ഷാ​ധി​കാ​രി​യു​മാ​യ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

രാ​ജ​ഗി​രി കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സി​ന്‍റെ സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഭാ​ഗം മു​ൻ മേ​ധാ​വി ഡോ. ​കെ.​ആ​ർ. അ​നീ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കോ​ള​ജ് ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജോ​ർ​ജ് ത​ക​ടി​യേ​ലും എം​എ​സ്ഡ​ബ്ല്യു കോ​ഴ്സി​ന്‍റെ പ്രാ​ധാ​ന്യ​വും പ്ര​ത്യേ​ക​ത​ക​ളും സം​ബ​ന്ധി​ച്ച് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സി പു​തു​പ്പ​റ​ന്പി​ലും പ്ര​സം​ഗി​ക്കും. മാ​ർ​സ്ലീ​വ കെ​യ​ർ ക്ല​ബി​ന്‍റെ ഉ​ദ്ഘാ​ട​നം കോ​ള​ജ് ബ​ർ​സാ​ർ റ​വ. ഡോ. ​അ​ല​ക്സ് വേ​ലാ​ച്ചേ​രി​ൽ നി​ർ​വ​ഹി​ക്കും.