വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി ത​ട​സ​പ്പെ​ടു​ത്തി റോ​ഡ് നി​ർ​മി​ച്ച​താ​യി പ​രാ​തി
Saturday, October 31, 2020 10:28 PM IST
ക​രി​ങ്കു​ന്നം: പ്ര​വാ​സി​യു​ടെ വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി ത​ട​സ​പ്പെ​ടു​ത്തി റോ​ഡ് നി​ർ​മി​ച്ച​താ​യി പ​രാ​തി. ക​രി​ങ്കു​ന്നം- പു​റ​പ്പു​ഴ റോ​ഡ് ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് ക​യ​റ്റം കു​റ​ച്ച് റീ ​ടാ​റിം​ഗ് ന​ട​ത്തി​യി​രു​ന്നു.
അ​ശാ​സ്ത്രീ​യ​മാ​യ ടാ​റിം​ഗ് മൂ​ലം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പം താ​മ​സി​ക്കു​ന്ന പ്ര​വാ​സി​ക്ക് വീ​ട്ടി​ൽ പ്ര​വേ​ശി​ക്കാ​ൻ സാ​ധ്യ​മ​ല്ലാ​താ​യി​രി​ക്കു​ക​യാ​ണ്. നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​തോ​ടെ റോ​ഡി​ൽ​നി​ന്നും വീ​ട്ടി​ലേ​ക്കു​ള്ള ഭാ​ഗം ര​ണ്ട​ടി​യോ​ളം ഉ​യ​ർ​ന്നു നി​ൽ​ക്കു​ക​യാ​ണ്.
റോ​ഡി​ന്‍റെ ഉ​യ​ർ​ന്ന ഭാ​ഗം താ​ഴ്ത്തി​യ​പ്പോ​ൾ ഈ ​ഭാ​ഗ​ത്തു സ്ഥാ​പി​ച്ചി​രു​ന്ന പൈ​പ്പ്ലൈ​നും ടെ​ല​ഫോ​ണ്‍ കേ​ബി​ളു​മെ​ല്ലാം റോ​ഡി​നു മു​ക​ളി​ലു​മാ​യി. ഇ​തി​നാ​ൽ ഈ ​ഭാ​ഗ​ത്തെ മ​ണ്ണ്നീ​ക്കി ക​യ​റ്റം കു​റ​യ്ക്കാ​നും വീ​ട്ടു​ട​മ​സ്ഥ​നു ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി പു​ന:​സ്ഥാ​പി​ച്ചു ത​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗൃ​ഹ​നാ​ഥ​ൻ ജ​ല അ​ഥോ​റി​റ്റി​ക്കും പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ​ക്കും പ​രാ​തി​യും ന​ൽ​കി​യി​ട്ടു​ണ്ട്.