നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ 44 സ്ഥാ​നാ​ർ​ഥി​ക​ൾ രം​ഗ​ത്ത്
Monday, November 23, 2020 10:08 PM IST
നെ​ടു​ങ്ക​ണ്ടം: നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ച​തോ​ടെ നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ചി​ത്രം വ്യ​ക്ത​മാ​യി. 13 ഡി​വി​ഷ​നു​ക​ളി​ലേ​ക്ക് 44 സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കും.
രാ​ജാ​ക്കാ​ട്, എ​ൻ.​ആ​ർ സി​റ്റി, ചെ​മ്മ​ണ്ണാ​ർ, പാ​റ​ത്തോ​ട്, നെ​ടു​ങ്ക​ണ്ടം, തൂ​ക്കു​പാ​ലം, ക​ന്പം​മെ​ട്ട്, പാ​ന്പാ​ടും​പാ​റ, പൊ​ന്നാ​മ​ല ഡി​വി​ഷ​നു​ക​ളി​ൽ മൂ​ന്നു​പേ​ർ വീ​ത​വും രാ​ജ​കു​മാ​രി, രാ​മ​ക്ക​ൽ​മേ​ട്, ബാ​ല​ഗ്രാം ഡി​വി​ഷ​നു​ക​ളി​ൽ നാ​ലു​പേ​ർ വീ​ത​വും സേ​നാ​പ​തി ഡി​വി​ഷ​നി​ൽ അ​ഞ്ചു​പേ​രു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.
നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 22 വാ​ർ​ഡു​ക​ളി​ലേ​ക്ക് 115 പേ​രാ​ണ് പ​ത്രി​ക ന​ൽ​കി​യ​ത്. ഇ​തി​ൽ 40 പേ​ർ പി​ൻ​വ​ലി​ച്ച​തോ​ടെ 75 പേ​ർ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. പാ​ന്പാ​ടും​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 55 പേ​രാ​ണ് 16 വാ​ർ​ഡു​ക​ളി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത്. 23 പേ​ർ പ​ത്രി​ക പി​ൻ​വ​ലി​ച്ചു. ഉ​ടു​ന്പ​ൻ​ചോ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 14 വാ​ർ​ഡു​ക​ളി​ലേ​ക്കാ​യി 37 പേ​രാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. 63 പേ​ർ പ​ത്രി​ക പി​ൻ​വ​ലി​ച്ചു. ക​രു​ണാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 17 വാ​ർ​ഡു​ക​ളി​ൽ 55 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. 50 പേ​ർ നേ​മി​നേ​ഷ​ൻ പി​ൻ​വ​ലി​ച്ചു.