കു​ള​ത്തി​ൽ വീ​ണു​മ​രി​ച്ച ഒ​ന്ന​ര വ​യ​സു​കാ​രി​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ്
Monday, November 23, 2020 10:08 PM IST
ക​ട്ട​പ്പ​ന: ക​ളി​ക്കു​ന്ന​തി​നി​ടെ പ​ടു​താ​കു​ള​ത്തി​ൽ വീ​ണു മ​രി​ച്ച ഒ​ന്ന​ര വ​യ​സു​കാ​രി​ക്ക് മ​രി​ച്ച​തി​നു​ശേ​ഷം ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ ഫ​ലം പോ​സി​റ്റീ​വ്. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു മു​ന്പാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
തു​ള​സി​പ്പാ​റ ചെ​ന്നാ​ക്കു​ന്നേ​ൽ അ​നൂ​പ് - സോ​ണി​യ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ അ​ലീ​ന​യാ​ണ് ഞാ​യ​റാ​ഴ്ച മ​രി​ച്ച​ത്. കു​ട്ടി​ക്ക് ആ​രി​ൽ​നി​ന്നാ​ണ് കോ​വി​ഡ് പ​ട​ർ​ന്ന​തെ​ന്ന് ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. കു​ട്ടി​യു​ടെ വീ​ട്ടു​കാ​രെ​യും ബ​ന്ധു​ക്ക​ളെ​യും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.
വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ കു​ട്ടി​യെ കാ​ണാ​താ​യ​തോ​ടെ വീ​ട്ടു​കാ​ർ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് വീ​ടി​നു പി​ൻ​ഭാ​ഗ​ത്തെ കൃ​ഷി​യി​ട​ത്തി​ൽ നി​ർ​മി​ച്ച പ​ടു​താ​കു​ള​ത്തി​ൽ വീ​ണ​നി​ല​യി​ൽ കു​ട്ടി​യെ ക​ണ്ട​ത്. ഉ​ട​ൻ​ത​ന്നെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.