രാ​ജ​കു​മാ​രി​യി​ൽ നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ക്കും
Monday, November 23, 2020 10:09 PM IST
രാ​ജ​കു​മാ​രി: ഗ​താ​ഗ​ത​ക്കു​രു​ക്കും അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗും വ​ർ​ധി​ക്കു​ന്ന രാ​ജ​കു​മാ​രി ടൗ​ണി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​നൊ​രു​ങ്ങി രാ​ജാ​ക്കാ​ട് പോ​ലീ​സ്. പ​ഞ്ചാ​യ​ത്ത്, മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. ടൗ​ണി​ൽ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യു​ള​ള അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗും ഗ​താ​ഗ​ത​ക്കു​രു​ക്കും നി​ത്യ​സം​ഭ​വ​മാ​ണ്. പാ​ർ​ക്കിം​ഗി​നു​വേ​ണ്ട സം​വി​ധാ​ന​മി​ല്ലാ​ത്ത​തി​നാ​ൽ ടാ​ക്സി തൊ​ഴി​ലാ​ളി​ക​ളും സ്വ​കാ​ര്യ വാ​ഹ​ന ഉ​ട​മ​ക​ളും ത​മ്മി​ൽ സം​ഘ​ർ​ഷ​ങ്ങ​ളും പ​തി​വാ​ണ്. ഇ​ത്ത​രം പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് ടൗ​ണി​ൽ ട്രാ​ഫി​ക് പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.തൊ​ട്ട​ടു​ത്ത ടൗ​ണാ​യ രാ​ജാ​ക്കാ​ട്ട് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​തി​നു​ശേ​ഷം അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ന​ന്പ​ർ സ്റ്റേ​ഷ​നി​ൽ നോ​ട്ടു​ചെ​യ്ത് വാ​ഹ​ന ഉ​ട​മ​യ്ക്ക് നോ​ട്ടീ​സ് അ​യ​ച്ച് പി​ഴ​യ​ട​പ്പി​ക്കു​ന്ന ന​ട​പ​ടി സ്വീ​ക​രി​ച്ച​തോ​ടെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നും ഇ​തു​മൂ​ല​മു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്കി​നും പ​രി​ധി​വ​രെ പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് രാ​ജാ​ക്കാ​ട് സി​ഐ എ​ച്ച്.​എ​ൽ. ഹ​ണി പ​റ​ഞ്ഞു.