സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന് സം​ര​ക്ഷ​ണ​ഭി​ത്തി​ക്ക് തു​ക അ​നു​വ​ദി​ച്ചെ​ങ്കി​ലും നി​ർ​മാ​ണം ന​ട​ത്തി​യി​ല്ല
Tuesday, November 24, 2020 9:53 PM IST
ചെ​റു​തോ​ണി: മ​ണി​യാ​റ​ൻ​കു​ടി ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കാ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 15 ല​ക്ഷം അ​നു​വ​ദി​ച്ചി​ട്ടും നി​ർ​മാ​ണ​മാ​രം​ഭി​ച്ചി​ല്ലെ​ന്ന് പ​രാ​തി. സ്കൂ​ൾ കെ​ട്ടി​ട​ത്തി​നു സ​മീ​പ​ത്തു​കൂ​ടി ഒ​ഴു​കു​ന്ന തോ​ടി​ന്‍റെ ഭി​ത്തി ക​രി​ങ്ക​ൽ കെ​ട്ടി സം​ര​ക്ഷ​ണ​മൊ​രു​ക്കാ​നാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട​നു​വ​ദി​ച്ച​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ കു​ത്തി​യൊ​ഴു​കി​യെ​ത്തി​യ മ​ണ്ണും ചെ​ളി​യും സ്കൂ​ൾ കെ​ട്ടി​ട​ത്തി​ൽ ത​ങ്ങി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഒ​ഴു​കി​യെ​ത്തി​യ മ​ല​വെ​ള്ള​വും ചെ​ളി​യും ജ​ന​ലു​ക​ളി​ലൂ​ടെ ക്ലാ​സ് മു​റി​ക്കു​ള്ളി​ൽ നി​റ​ഞ്ഞി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് അ​പ​ക​ട​ത്തി​ലാ​യ കെ​ട്ടി​ട​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തു​ക അ​നു​വ​ദി​ച്ചാ​ണ് മ​ണ്ണ് നീ​ക്കി സ്കൂ​ൾ സു​ര​ക്ഷി​ത​മാ​ക്കി​യ​ത്.

മ​ല​വെ​ള്ളം ഒ​ഴു​കി​വ​രു​ന്ന തോ​ടി​ന്‍റെ വ​ശ​ങ്ങ​ൾ കെ​ട്ടി സ്കൂ​ൾ കെ​ട്ടി​ടം സു​ക്ഷി​ത​മാ​ക്കാ​ൻ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് 15 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചു. സ്കൂ​ളി​ന്‍റെ പേ​രി​ൽ ജ​ന​കീ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് ക​രാ​ർ എ​ടു​ത്ത് ജോ​ലി പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് തു​ക അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ഇ​തി​ന് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ക​രാ​റി​ൽ ഒ​പ്പു​വ​യ്ക്ക​ണ​മാ​യി​രു​ന്നു. ടെ​ൻ​ഡ​ർ വി​ളി​ക്കാ​തെ ജോ​ലി ഏ​റ്റെ​ടു​ക്കാ​ൻ പ്രി​ൻ​സി​പ്പ​ൽ ത​യാ​റാ​യി​ല്ല. സ്കൂ​ളി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​ക്ക​നു​വ​ദി​ച്ച തു​ക ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണി​പ്പോ​ഴു​ള്ള​തെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

തോ​ടി​ന്‍റെ വ​ശ​ങ്ങ​ൾ കെ​ട്ടി സ്കൂ​ൾ കെ​ട്ടി​ടം സം​ര​ക്ഷി​ക്കു​ന്ന​തോ​ടൊ​പ്പം ക​രി​ങ്ക​ൽ കെ​ട്ടി​നു മു​ക​ളി​ൽ കോ​ണ്‍​ക്രീ​റ്റ് സ്ലാ​ബി​ട്ട് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് റോ​ഡ് നി​ർ​മി​ക്കാ​നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് അ​നു​വ​ദി​ക്കാ​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്ന​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.