കോ​ണ്‍​ഗ്ര​സ് നേ​താ​വ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​ര​ത്തി​ന്
Tuesday, November 24, 2020 9:53 PM IST
ചെ​റു​തോ​ണി: വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തി​ലെ മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​ജെ. സെ​ബാ​സ്റ്റ്യ​ൻ പാ​ർ​ട്ടി​യി​ൽ​നി​ന്നു രാ​ജി​വ​ച്ച് ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​രി​ക്കാ​ശേ​രി ഡി​വി​ഷ​നി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്നു. 1975-ൽ ​യൂ​ത്തു​കോ​ണ്‍​ഗ്ര​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ബ്ലോ​ക്കു​പ്ര​സി​ഡ​ന്‍റാ​യി, ജി​ല്ലാ​സെ​ക്ര​ട്ട​റി, ജി​ല്ലാ വൈ​സ്പ്ര​സി​ഡ​ന്‍റ്, സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വ് അം​ഗം, ഡി​സി​സി എ​ക്സി​ക്യു​ട്ടീ​വ് അം​ഗം എ​ന്നീ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. കെ. ​ക​രു​ണാ​ക​ര​നൊ​പ്പം ഡി​ഐ​സി​യി​ൽ നി​ല​കൊ​ണ്ട സെ​ബാ്യ​ൻ കെ. ​മു​ര​ളീ​ധ​ര​നൊ​പ്പം കോ​ണ്‍​ഗ്ര​സി​ൽ തി​രി​ച്ചെ​ത്തി. 10 വ​ർ​ഷ​മാ​യി കോ​ണ്‍​ഗ്ര​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ന്നെ സീ​റ്റു വാ​ഗ്ദാ​നം​ചെ​യ്തു വ​ഞ്ചി​ച്ച​തി​നാ​ലാ​ണ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന​തെ​ന്ന് സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു.

കൊ​ലു​ന്പ​ൻ സ​മാ​ധി​യി​ൽ
പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി

ചെ​റു​തോ​ണി: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യ വി​ന​യ​വ​ർ​ധ​ൻ ഘോ​ഷ് (ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൈ​നാ​വ് ഡി​വി​ഷ​ൻ) എം.​ഡി. അ​ർ​ജു​ന​ൻ (ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പൈ​നാ​വ് ഡി​വി​ഷ​ൻ) പി.​ആ​ർ. ര​മേ​ഷ് കു​മാ​ർ (വാ​ഴ​ത്തോ​പ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്) ആ​ൻ​സി ജോ​സ​ഫ് (വാ​ഴ​ത്തോ​പ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്) എ​ന്നി​വ​ർ ഉൗ​രു​മൂ​പ്പ​ൻ ഭാ​സ്ക​ര​ൻ കാ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ വ​ഴി​കാ​ട്ടി​യാ​യ കൊ​ലു​ന്പ​ൻ വെ​ള്ള​യാ​ന്‍റെ സ​മാ​ധി​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.