അരയും ത​ല​യും മു​റു​ക്കി യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും
Tuesday, November 24, 2020 9:56 PM IST
തൊ​ടു​പു​ഴ: അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും ഒ​രു ന​ഗ​ര​സ​ഭ​യു​ടെ​യും അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ക​രി​മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ക്കു​ന്ന​ത് പ്ര​സ്റ്റീ​ജ് മത്സ​രം. ഇ​രു മു​ന്ന​ണി​ക​ൾ​ക്കും ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​വി​ടെ വി​ജ​യം അ​നി​വാ​ര്യ​മാ​ണ്. തൊ​മ്മ​ൻ​കു​ത്ത് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്രം ഉ​ൾ​പ്പെ​ടു​ന്ന പ​ഞ്ചാ​യ​ത്ത് കാ​ർ​ഷി​ക മേ​ഖ​ല​യാ​ണ്. മൂ​ന്നു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ യു​ഡി​എ​ഫി​ന് ഒ​പ്പം നി​ന്ന പ​ഞ്ചാ​യ​ത്താ​ണ് ക​രി​മ​ണ്ണൂ​രെ​ങ്കി​ലും ക​ഴി​ഞ്ഞ ഭ​ര​ണ കാ​ല​യ​ള​വി​ൽ ഒ​രം​ഗ​ത്തി​ന്‍റെ മു​ൻ​തൂ​ക്ക​ത്തോ​ടെ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി. എ​ന്നാ​ൽ ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ്റ തി​രി​ച്ച​ടി​യെ തു​ട​ർ​ന്ന് എ​ൽ​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി. ഇ​തി​നു പ​ക​രം ഇ​ത്ത​വ​ണ വ്യ​ക്ത​മാ​യ മു​ൻ​തൂ​ക്ക​ത്തോ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്താ​നാ​ണ് യു​ഡി​എ​ഫ് ല​ക്ഷ്യ​മി​ടു​ന്ന​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ത​വ​ണ ല​ഭി​ച്ച അ​ധി​കാ​രം തു​ട​ർ​ക്ക​ഥ​യാ​ക്കാ​നാ​ണ് എ​ൽ​ഡി​എ​ഫ് ശ്ര​മം.
2015 ൽ ​പു​തി​യ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​ത്തി​ലേ​റു​ന്പോ​ൾ ആ​കെ​യു​ള്ള 14 വാ​ർ​ഡു​ക​ളി​ൽ യു​ഡി​എ​ഫ്-8, എ​ൽ​ഡി​എ​ഫ്- 6 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ക​ക്ഷി​നി​ല. യു​ഡി​എ​ഫ് ധാ​ര​ണ പ്ര​കാ​രം ര​ണ്ട​ര വ​ർ​ഷം മു​ൻ​പ് കേ​ര​ള കോ​ണ്‍​ഗ്ര​സ് അം​ഗ​മാ​യ മു​ൻ പ്ര​സി​ഡ​ന്‍റ് ടോ​ജോ പോ​ൾ രാ​ജി വ​ച്ച​തി​നെ തു​ട​ർ​ന്നു ന​ട​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് അം​ഗ​മാ​യ ഡി.​ ദേ​വ​സ്യ കൂ​റു​മാ​റി എ​ൽ​ഡി​എ​ഫി​നൊ​പ്പം ചേ​ർ​ന്നു. ഇ​തോ​ടെ ഇ​രു​പ​ക്ഷ​ത്തും തു​ല്യം അം​ഗ​ങ്ങ​ൾ ആ​കു​ക​യും ന​റു​ക്കെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ന് ഭ​ര​ണം ല​ഭി​ക്കു​ക​യു​മാ​യി​രു​ന്നു.​ കൂ​റു​മാ​റി​യ ദേ​വ​സ്യ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ദ്ദേ​ഹ​ത്തി​ന് എ​തി​രെ കോ​ണ്‍​ഗ്ര​സ് ന​ൽ​കി​യ കൂ​റു​മാ​റ്റ ഹ​ർ​ജി ഇ​തു വ​രെ​യും തീ​ർ​പ്പാ​യി​ട്ടി​ല്ല.​ പി​ന്നീ​ട് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ലും ഭാ​ഗ്യം എ​ൽ​ഡി​എ​ഫി​നൊ​പ്പ​മാ​യി​രു​ന്നു.
ഇ​ത്ത​വ​ണ യു​ഡി​എ​ഫി​ൽ കോ​ണ്‍​ഗ്ര​സ് -7, കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ്-5, മു​സ്‌ലിം ലീ​ഗ് -1 എ​ന്നി​ങ്ങ​നെ​യാ​ണ് സീ​റ്റു വി​ഭ​ജ​നം.​ വി​മ​ത ഭീ​ഷ​ണി ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷം ഇ​ത് പ​രി​ഹ​രി​ച്ചാ​ണ് യു​ഡി​എ​ഫ് മ​ൽ​സ​ര​രം​ഗ​ത്ത് സ​ജീ​വ​മാ​കു​ന്ന​ത്. എ​ൽ​ഡി​എ​ഫി​ൽ സി​പി​എം -7, കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം 3, ​സി​പി​ഐ -1, ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് -3 എ​ന്നി​ങ്ങ​നെ​യാ​ണ് സീ​റ്റ് വി​ഭ​ജ​നം.
പ​ഞ്ചാ​യ​ത്തി​ലെ വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ഭ​ര​ണസ​മി​തി തി​ക​ഞ്ഞ അ​ലം​ഭാ​വ​മാ​ണ് കാ​ട്ടി​യ​തെ​ന്ന് യു​ഡി​എ​ഫ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. തൊ​മ്മ​ൻ​കു​ത്ത് ടൂ​റി​സ്റ്റ് കേ​ന്ദ്രം വി​ക​സ​നം, പ​ഞ്ചാ​യ​ത്ത് പൊ​തു ശ്മ​ശാ​ന നി​ർ​മാ​ണം, പൊ​തു ശു​ചി​മു​റി എ​ന്നി​വ​യൊ​ന്നും യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നാ​യി​ല്ലെ​ന്ന് യു​ഡി​എ​ഫ് കു​റ്റ​പ്പെ​ടു​ത്തു​ന്നു. എ​ന്നാ​ൽ കി​ളി​യ​റ​യി​ലെ നി​ർ​ധ​ന​ർ​ക്കാ​യു​ള്ള ഫ്ളാ​റ്റ് നി​ർ​മാ​ണം ഉ​ൾ​പ്പെ​ടെ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് ഉ​ത​കു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ഭ​ര​ണ സ​മി​തി ന​ട​ത്തി​യ​തെ​ന്ന് എ​ൽ​ഡി​എ​ഫ് അ​വ​കാ​ശ​പ്പെ​ടു​ന്നു.