മു​ന്ന​ണി​ക​ളി​ൽ ത​ല വേ​ദ​ന
Tuesday, November 24, 2020 9:56 PM IST
തൊ​ടു​പു​ഴ: ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക പി​ൻ​വ​ലി​ക്കേ​ണ്ട സ​മ​യം ഇ​ന്ന​ലെ ക​ഴി​ഞ്ഞ​പ്പോ​ൾ ജി​ല്ല​യി​ൽ പ​ല​യി​ട​ത്തും പി​ൻ​വ​ലി​ക്കാ തെ വി​മ​ത സ്ഥാ​നാ​ർ​ഥി​ക​ൾ നി​ല നി​ൽ​ക്കു​ന്ന​ത് മൂ​ന്നു മു​ന്ന​ണി​യി​ലും ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​ന്നു. വി​മ​ത​രെ നീ​ക്കാ​ൻ അ​വ​സാ​നം വ​രെ ച​ർ​ച്ച ന​ട​ത്തി​യി​ട്ടും തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യി​ൽ യു​ഡി​എ​ഫി​ൽ വി​മ​ത​ർ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​തെ മ​ൽ​സ​ര​രം​ഗ​ത്തു​ണ്ട്.
തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യി​ൽ മൂ​ന്ന് വാ​ർ​ഡു​ക​ളി​ൽ കോ​ണ്‍​ഗ്ര​സി​ന് വി​മ​ത​രു​ടെ ശ​ല്യ​മു​ണ്ട്. മ​റ്റ് ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഒൗ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രെ രം​ഗ​പ്ര​വേ​ശം ചെ​യ്ത വി​മ​ത​രെ പി​ൻ​വ​ലി​പ്പി​ക്കാ​ൻ നേ​തൃ​ത്വ​ത്തി​നാ​യി.
എ​ൽ​ഡി​എ​ഫി​ലും ചി​ല​യി​ട​ങ്ങ​ളി​ൽ ഘ​ട​ക ക​ക്ഷി​ക​ൾ ത​മ്മി​ൽ പ​ര​സ്പ​ര പോ​രാ​ട്ടം ന​ട​ക്കു​ന്നു​ണ്ട്. ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ൽ സി​പി​എ​മ്മും സി​പി​ഐ​യും അ​ഞ്ചി​ട​ങ്ങ​ളി​ലാ​ണ് നേ​ർ​ക്കു​നേ​ർ മ​ത്സ​രി​ക്കു​ന്ന​ത്. സി​പി​ഐ ക​ഴി​ഞ്ഞ ത​വ​ണ നാ​ല്, ഏ​ഴ്, 10 വാ​ഡു​ക​ളി​ലാ​ണ് മ​ത്സ​രി​ച്ച​ത്. ഇ​തി​ൽ നാ​ലി​ലും ഏ​ഴി​ലും വി​ജ​യി​ച്ചി​രു​ന്നു.
എ​ന്നാ​ൽ ഇ​ത്ത​വ​ണ പ​ത്തി​ന് പ​ക​രം 11-ാം വാ​ർ​ഡ് വേ​ണ​മെ​ന്ന് സി​പി​ഐ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ത​ങ്ങ​ൾ മ​ത്സ​രി​ക്കു​ന്ന ഈ ​സീ​റ്റ് വി​ട്ടു​ന​ൽ​കാ​ൻ സി​പി​എം ത​യ്യാ​റാ​യി​ല്ല. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മൂ​ന്ന്, നാ​ല്, ഏ​ഴ്, 10, 11 വാ​ർ​ഡു​ക​ളി​ൽ സി​പി​ഐ പ​ത്രി​ക ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തി​ൽ മൂ​ന്നാം വാ​ർ​ഡും സി​പി​എം മ​ത്സ​രി​ക്കു​ന്ന സീ​റ്റാ​ണ്. തു​ട​ർ​ന്ന് ഇ​തി​നെ​തി​രെ സി​പി​എം നാ​ല്, ഏ​ഴ്, 10 വാ​ർ​ഡു​ക​ളി​ലും പ​ത്രി​ക ന​ൽ​കി. വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡി​ൽ മു​ൻ പ​ഞ്ചാ​യ​ത്തം​ഗം സി​പി​എം വി​മ​ത​നാ​യി മ​ത്സ​ര രം​ഗ​ത്തു​ണ്ട്.
ന​ഗ​ര​സ​ഭ​യി​ലെ മൂ​ന്നാം വാ​ർ​ഡി​ൽ എ​ൻ​ഡി​എ ഘ​ട​ക​ക​ക്ഷി​ക​ളാ​യ ബി​ജെ​പി​യും ബി​ഡി​ജെ​എസും നേ​ർ​ക്കുനേ​ർ മ​ൽ​സ​രി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ ത​ങ്ങ​ൾ മ​ത്സ​രി​ച്ചി​രു​ന്ന സീ​റ്റാ​ണി​തെ​ന്നും അ​ത് വി​ട്ടു​ന​ൽ​ക​ണ​മെ​ന്നു​മാ​യി​രു​ന്നു ബി​ഡി​ജെഎ​സി​ന്‍റെ അ​വ​കാ​ശ​വാ​ദം. എ​ന്നാ​ൽ ന​ൽ​കി​യ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​ൻ ബി​ജെ​പി ത​യാ​റാ​യി​ല്ല.
ഒ​ന്പ​തി​ലും ഇ​രു​കൂ​ട്ട​രും പ​ത്രി​ക ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഇ​ന്ന​ലെ എ​ൻ​ഡി​എ ധാ​ര​ണ​പ്ര​കാ​രം ബി​ഡി​ജെഎസ് ഇ​വി​ടെ ന​ൽ​കി​യ പ​ത്രി​ക പി​ൻ​വ​ലി​ച്ചു.