അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ ത​മി​ഴി​ലും പ്ര​ചാ​ര​ണം
Thursday, November 26, 2020 10:04 PM IST
മ​റ​യൂ​ർ: ത​മി​ഴ്നാ​ട് - കേ​ര​ള അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ അ​ഞ്ചു​നാ​ട്ടി​ലും തോ​ട്ടം മേ​ഖ​ല​യി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ത​മി​ഴി​ലും സ​ജീ​വം. ത​മി​ഴ് വം​ശ​ജ​ർ 70 ശ​ത​മാ​ന​മു​ള്ള അ​ഞ്ചു​നാ​ട് ഗ്രാ​മ​ങ്ങ​ളി​ലും 95 ശ​ത​മാ​നം തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​മു​ള്ള മേ​ഖ​ല​ക​ളി​ലി​മാ​ണ് ചു​മ​രെ​ഴു​ത്തും വാ​ൾ​പോ​സ്റ്റ​റു​ക​ളും മൈ​ക്ക് പ്ര​ചാ​ര​ണ​വും മ​ല​യാ​ളം, ത​മി​ഴ് ഭാ​ഷ​ക​ളി​ൽ ്പ്ര​ച​രി​ക്കു​ന്ന​ത്.
മേ​ഖ​ല​യി​ലെ വോ​ട്ട​ർ​മാ​ർ​ക്ക് ഇ​രു​ഭാ​ഷ​ക​ളും ഒ​രു​പോ​ലെ വ​ശ​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും നേ​ർ​ക്കു​നേ​ർ മ​ത്സ​രി​ക്കു​ന്പോ​ൾ ത​മി​ഴ് വം​ശ​ജ​രെ സ്വാ​ധീ​നി​ക്കാ​ൻ അ​ണ്ണാ ഡി​എം​കെ സ്ഥാ​നാ​ർ​ഥി​ക​ളും സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്.
ക​ഴി​ഞ്ഞ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ൽ ദേ​വി​കു​ളം, പീ​രു​മേ​ട്, ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കു​ക​ളി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി മൂ​ന്നു സീ​റ്റു​ക​ളി​ൽ വി​ജ​യി​ച്ചി​രു​ന്നു. പീ​രു​മേ​ട് പ​ഞ്ചാ​യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ണ്ണാ ഡി​എം​കെ​യാ​യി​രു​ന്നു. ഇ​ത്ത​വ​ണ ഇ​ടു​ക്കി, പാ​ല​ക്കാ​ട്, പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ലാ​യി 93 അ​ണ്ണാ ഡി​എം​കെ സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കാ​യി പി​ൻ​മാ​റി

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ 24-ാം വാ​ർ​ഡി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കി​യി​രു​ന്ന റൂ​ബി വേ​ഴ​ന്പ​ത്തോ​ട്ടം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കാ​യി മ​ത്സ​ര​രം​ഗ​ത്തു​നി​ന്നും പി​ൻ​മാ​റി​യ​താ​യി അ​റി​യി​ച്ചു. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ലാ​ണ് പ​ത്രി​ക പി​ൻ​വ​ലി​ക്കാ​ൻ ക​ഴി​യാ​തെ​വ​ന്ന​തെ​ന്നും ഇ​ദ്ദേ​ഹം അ​റി​യി​ച്ചു.