പൊ​ന്പി​ളൈ ഒ​രു​മ ചി​ത്ര​ത്തി​ലി​ല്ല
Friday, November 27, 2020 9:56 PM IST
മൂ​ന്നാ​ർ: സ​മ​ര വേ​ലി​യേ​റ്റ​ങ്ങ​ൾ സൃ​ഷ്ടി​ച്ച് ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ സ്വാ​ധീ​ന​മ​റി​യി​ച്ച മൂ​ന്നാ​റി​ലെ പൊ​ന്പി​ളൈ ഒ​രു​മ തൊ​ഴി​ലാ​ളി കൂ​ട്ടാ​യ്മ ഇ​ത്ത​വ​ണ​ത്തെ ത​ദ്ദേ​ശ ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചി​ത്ര​ത്തി​ലി​ല്ല.
പൊ​ന്പി​ളൈ ഒ​രു​മ​യി​ലെ ര​ണ്ടം​ഗ​ങ്ങ​ളു​ടെ പി​ൻ​തു​ണ​യോ​ടെ​യാ​ണ് ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷം യു​ഡി​എ​ഫ് മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് ഭ​രി​ച്ച​ത്.
2015-ൽ ​മൂ​ന്നാ​റി​ൽ തൊ​ഴി​ലാ​ളി സ​മ​ര​ത്തെ​തു​ട​ർ​ന്ന് ട്രേ​ഡ് യൂ​ണി​യ​ൻ രാ​ഷ്ട്രീ​യ​ത്തി​ന് ബ​ദ​ലാ​യി വ​ള​ർ​ന്ന പൊ​ന്പി​ളൈ ഒ​രു​മ സ്ഥാ​നാ​ർ​ഥി​ക​ൾ മൂ​ന്നാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടു വാ​ർ​ഡു​ക​ളി​ലും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ഒ​രു ഡി​വി​ഷ​നി​ലും വി​ജ​യി​ച്ചി​രു​ന്നു. ഒ​റ്റ​യ്ക്ക് ഭ​രി​ക്കാ​നു​ള്ള ഭൂ​രി​പ​ക്ഷം ആ​ർ​ക്കും ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ പൊ​ന്പി​ളൈ ഒ​രു​മ അം​ഗ​ങ്ങ​ൾ യു​ഡി​എ​ഫി​നെ പി​ന്തു​ണ​യ്ക്കു​ക​യാ​യി​രു​ന്നു.
ക​ഴി​ഞ്ഞ​ത​വ​ണ പ​ര​ന്പ​രാ​ഗ​ത ട്രേ​ഡ് യൂ​ണി​യ​ൻ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ള്ള​ൽ വീ​ഴ്ത്താ​ൻ ക​ഴി​ഞ്ഞ പൊ​ന്പി​ളൈ ഒ​രു​മ ഇ​ത്ത​വ​ണ സാ​ന്നി​ധ്യം​പോ​ലും അ​റി​യി​ച്ചി​ട്ടി​ല്ല. ഉ​ൾ​പ്പോ​രു​ക​ളും ചേ​രി​തി​രി​വു​ക​ളും​മൂ​ലം ഭി​ന്നി​ച്ച​തോ​ടെ പൊ​ന്പി​ളൈ ഒ​രു​മ​യ്ക്ക് നേ​തൃ​ത്വം​ത​ന്നെ ഇ​ല്ലാ​താ​യി.
പൊ​ന്പി​ളൈ ഒ​രു​മ​യ്ക്കു​പി​ന്നി​ൽ അ​ണി​നി​ര​ന്ന തൊ​ഴി​ലാ​ളി​ക​ൾ അ​വ​രു​ടെ സ്വ​ന്തം പാ​ർ​ട്ടി​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ക​യും ചെ​യ്ത​തോ​ടെ ഇ​ത്ത​വ​ണ തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളു​ടെ ശ​ക്തി​യാ​യി​രി​ക്കും നി​ർ​ണാ​യ​കം.