നാ​ലുവ​യ​സു​കാ​രി​യെ ഉ​പ​ദ്ര​വി​ച്ച ഓ​ട്ടോ ഡ്രൈ​വ​റെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു
Friday, November 27, 2020 9:56 PM IST
നെ​ടു​ങ്ക​ണ്ടം: നാ​ലു​വ​യ​സു​കാ​രി​യെ ഉ​പ​ദ്ര​വി​ച്ച ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ ക​സ്റ്റ​ഡി​യി​ൽ. വ​ലി​യ​തോ​വാ​ള കൊ​ച്ചു​പു​ര​യ്ക്ക​ൽ ഷാ​ജി(48)​യെ​യാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യെ​തു​ട​ർ​ന്ന് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് സം​ഭ​വം. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കാ​യി ഷാ​ജി​യു​ടെ ഓ​ട്ടോ​റി​ക്ഷ​യി​ൽ കു​ടും​ബം പോ​യി​രു​ന്നു. കു​ട്ടി​യെ ഡ്രൈ​വ​റു​ടെ​കൂ​ടെ ഇ​രു​ത്തി​യ​ശേ​ഷം ഡോ​ക്ട​റെ കാ​ണു​ന്ന​തി​നാ​യി മാ​താ​പി​താ​ക്ക​ൾ പോ​യ സ​മ​യ​ത്താ​ണ് ഓ​ട്ടോ​റി​ക്ഷ​യി​ൽ വ​ച്ച് കു​ട്ടി​യെ ഇ​യാ​ൾ ഉ​പ​ദ്ര​വി​ച്ച​ത്. ഷാ​ജി ഉ​പ​ദ്ര​വി​ച്ച​താ​യി ര​ണ്ടു​ദി​വ​സ​ത്തി​നു​ശേ​ഷം കു​ട്ടി മാ​താ​പി​താ​ക്ക​ളോ​ട് പ​റ​യു​ക​യാ​യി​രു​ന്നു.
വ​നി​താ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി കു​ട്ടി​യു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. സം​ഭ​വം കോ​ട്ട​യ​ത്താ​യ​തി​നാ​ൽ ഇ​ന്ന് പ്ര​തി​യെ​യും കേ​സ് വി​വ​ര​ങ്ങ​ളും നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് കോ​ട്ട​യം പോ​ലീ​സി​ന് കൈ​മാ​റും.