ന്യൂ​മാ​ൻ കോ​ള​ജും ലേ​ബ​ർ​മൂ​വ്മെ​ന്‍റും ചേ​ർ​ന്ന് വീ​ട് നി​ർ​മി​ച്ചു​ന​ൽ​കു​ന്നു
Saturday, November 28, 2020 10:53 PM IST
തൊ​ടു​പു​ഴ: ന്യൂ​മാ​ൻ കോ​ള​ജ് എ​ൻ​സി​സി യൂ​ണി​റ്റും കോ​ത​മം​ഗ​ലം രൂ​പ​ത ലേ​ബ​ർ മൂ​വ്മെ​ന്‍റും കൈ​കോ​ർ​ത്ത് വീ​ട് നി​ർ​മി​ച്ചു​ന​ൽ​കു​ന്നു. ഷെ​യ​ർ എ ​ബ്ര​ഡ്- ഹോം ​ഫോ​ർ ഹോം​ലെ​സ് എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് നി​ർ​ധ​ന കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന​ത്.

കേ​ര​ള- ല​ക്ഷ​ദീ​പ് ഡ​യ​റ​ക്ട​റേ​റ്റി​നു​കീ​ഴി​ൽ മി​ക​ച്ച ഘ​ട​ക​ത്തി​നു​ള്ള അ​വാ​ർ​ഡ് നേ​ടി​യി​ട്ടു​ള്ള ന്യൂ​മാ​ൻ കോ​ള​ജ് എ​ൻ​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ വീ​ടാ​ണി​ത്.

എ​ൻ​സി​സി കോ​ട്ട​യം ഗ്രൂ​പ്പ് ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ എ​ൻ.​വി. സു​നി​ൽ​കു​മാ​ർ വീ​ട് നി​ർ​മാ​ണ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. വീ​ടി​ന്‍റെ രേ​ഖ​ക​ൾ 18 കേ​ര​ള ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ കേ​ണ​ൽ വീ​രേ​ന്ദ്ര​ൻ ദ​ത്ത് വാ​ലി​യ ച​ട​ങ്ങി​ൽ കൈ​മാ​റി. ന്യൂ​മാ​ൻ കോ​ള​ജ് റി​ട്ട. അ​ധ്യാ​പി​ക പ്ര​ഫ. മേ​രി​ക്കു​ട്ടി ജോ​ണ്‍ പ​ദ്ധ​തി​യി​ലേ​ക്ക് മൂ​ന്നു​ല​ക്ഷം രൂ​പ സം​ഭാ​വ​ന​ചെ​യ്തു.പ്രി​ൻ​സി​പ്പ​ൽ ഡോ. ​തോം​സ​ണ്‍ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലേ​ബ​ർ മൂ​വ്മെ​ന്‍റ് കോ​ത​മം​ഗ​ലം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​സെ​ബാ​സ്റ്റ്യ​ൻ വ​ലി​യ​താ​ഴ​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ​ർ​സാ​ർ ഫാ. ​പോ​ൾ കാ​ര​ക്കൊ​ന്പി​ൽ, ന്യൂ​മാ​ൻ കോ​ള​ജ് എ​ൻ​സി​സി ഓ​ഫീ​സ​ർ ല​ഫ്. പ്ര​ജീ​ഷ് സി. ​മാ​ത്യു, അ​നൂ​പ്കു​മാ​ർ, ജോ​ബി സെ​ബാ​സ്റ്റ്യ​ൻ, അ​ണ്ട​ർ ഓ​ഫീ​സ​ർ എ​ബി​ൻ ജോ​ഷി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സീ​നി​യ​ർ അ​ണ്ട​ർ ഓ​ഫീ​സ​ർ ആ​ൽ​ബി​ൻ ബെ​ന്നി, അ​ണ്ട​ർ ഓ​ഫീ​സ​ർ ലി​ൻ​സി മാ​ത്യു, അ​ൽ​ഫോ​ൻ​സ ത​ങ്ക​ച്ച​ൻ, നോ​യ​ൽ സ​ണ്ണി, അ​നി​ല അ​നി​ൽ​കു​മാ​ർ, സ​ൽ​മാ​ൻ ഹാ​രി​സ്, ബി​യോ​ണ്‍ ബെ​ന്നി, ബി​നു ഡൊ​മ​നി​ക്, അ​ഞ്ജ​ന കൃ​ഷ്ണ, കാ​ർ​ത്തി ദാ​സ്, അ​ഞ്ജു സ​ജീ​വ് എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.