മൃ​ഗാ​ശു​പ​ത്രി​യി​ൽ മോ​ഷ​ണം
Monday, November 30, 2020 10:06 PM IST
ചെ​റു​തോ​ണി: വാ​ഴ​ത്തോ​പ്പ് മൃ​ഗാ​ശു​പ​ത്രി​യു​ടെ വാ​തി​ൽ ത​ക​ർ​ത്ത് മോ​ഷ​ണം. ഇ​ടു​ക്കി പോ​ലീ​സും ഫിം​ഗ​ർ​പ്രി​ന്‍റ് വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.
ഇ​ന്ന​ലെ രാ​വി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ജീ​വ​ന​ക്കാ​രാ​ണ് മോ​ഷ​ണം ന​ട​ന്ന വി​വ​രം ആ​ദ്യം അ​റി​ഞ്ഞ​ത്. ഇ​തേ​തു​ട​ർ​ന്ന് ഡോ​ക്ട​ർ ഇ​ടു​ക്കി പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 5700 രൂ​പ​യോ​ളം മോ​ഷ​ണം പോ​യ​താ​യാ​ണ് അ​ധി​കൃ​ത​ർ പോ​ലീ​സി​നു ന​ൽ​കു​ന്ന വി​വ​രം.
ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്ത് വ്യ​ക്തി​ഗ​ത ആ​നു​കൂ​ല്യ​ത്തി​ൽ​പെ​ടു​ത്തി കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ഒ​രാ​ളി​ൽ​നി​ന്ന് 300 രൂ​പ നി​ര​ക്കി​ൽ ഗു​ണ​ഭോ​ക്തൃ​വി​ഹി​തം വാ​ങ്ങി​യി​രു​ന്നു. ഈ ​തു​ക ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​പ്പു​ണ്ടാ​കു​മെ​ന്ന ധാ​ര​ണ​യി​ലാ​കാം മോ​ഷ​ണ​മെ​ന്ന് ക​രു​തു​ന്നു. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.