മ​ധ്യ​വ​യ​സ്കയുടെ കൊലപാതകം: 12 വ​ർ​ഷ​ത്തി​നു ശേ​ഷം പ്ര​തി പി​ടി​യി​ൽ
Tuesday, December 1, 2020 9:56 PM IST
തൊ​ടു​പു​ഴ: ത​നി​ച്ചു താ​മ​സി​ച്ചി​രു​ന്ന മ​ധ്യ​വ​യ​സ്ക പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ പ്ര​തി​യെ പ​ന്ത്ര​ണ്ടു വ​ർ​ഷ​ത്തി​നു ശേ​ഷം ക്രൈ​ബ്രാ​ഞ്ച് അ​റ​സ്റ്റു ചെ​യ്തു. ക​ട്ട​പ്പ​ന പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കാ​ഞ്ചി​യാ​ർ പ​ള​ളി​ക്ക​വ​ല കി​ട​ങ്ങ് ഭാ​ഗ​ത്ത് താ​മ​സി​ച്ചി​രു​ന്ന കൈ​പ്പ​റ്റ​യി​ൽ ജോ​സ​ഫി​ന്‍റെ മ​ക​ൾ അ​ന്ന​മ്മ (കു​ഞ്ഞു​മോ​ൾ-50) 2008 ഓ​ഗ​സ്റ്റ് ര​ണ്ടി​ന് കൊ​ല്ല​പ്പെ​ട്ട കേ​സി​ലാ​ണ് പ്ര​തി ഈ​ട്ടി​ത്തോ​പ്പ് തേ​ക്കും​കാ​നം പ​താ​ലി​പ്ലാ​വി​ൽ ഗി​രീ​ഷ് ( 38) പി​ടി​യി​ലാ​യ​ത്. കു​ഞ്ഞു​മോ​ളെ മാ​ര​ക​മാ​യി ത​ല​ക്ക​ടി​ച്ചും മ​റ്റും പ​രി​ക്കേ​ൽ​പ്പി​ച്ച് മൃ​ഗീ​യ​മാ​യി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് കേ​സ്.
ക​ട്ട​പ്പ​ന സി​ഐ ആ​യി​രു​ന്ന വി.​ഡി. വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും . കൊ​ല​പാ​ത​ക​ത്തെ സം​ബ​ന്ധി​ച്ച് യാ​തൊ​രു​വി​ധ തെ​ളി​വു​ക​ളും കി​ട്ടി​യി​രു​ന്നി​ല്ല.
തു​ട​ർ​ന്ന് ആ​ക്‌ഷൻ കൗ​ണ്‍​സി​ലി​ന്‍റെ​യും മ​റ്റും നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. സ്ഥ​ലം എം​എ​ൽ​എ ആ​യി​രു​ന്ന കെ.​കെ.​ജ​യ​ച​ന്ദ്ര​ന്‍റെ അ​പേ​ക്ഷ​യെ തു​ട​ർ​ന്ന് 2008 ഒ​ക്ടോ​ബ​റി​ൽ കേ​സി​ന്‍റെ തു​ട​ര​ന്വേ​ഷ​ണം കോ​ട്ട​യം ക്രൈ​ബ്രാ​ഞ്ചി​നെ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.
കേ​സ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ട്ടേ​റെ പേ​രെ ചോ​ദ്യം ചെ​യ്യു​ക​യും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. സം​ശ​യി​ക്ക​പ്പെ​ടു​ന്ന വ്യ​ക്തി​ക​ളെ സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണം സം​ഘം ശേ​ഖ​രി​ച്ചു. കൂ​ടാ​തെ കു​ഞ്ഞു​മോ​ളു​ടെ വ​സ്ത്ര​ങ്ങ​ളും സം​ശ​യി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ വ​സ്ത്ര​ങ്ങ​ളും ര​ക്ത​സാ​ന്പി​ളു​ക​ളും ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യി​രു​ന്നു.
സാ​ഹ​ച​ര്യ തെ​ളി​വു​ക​ളു​ടെ​യും ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ഫ​ല​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ഗി​രീ​ഷി​ലേ​ക്ക് സം​ശ​യം നീ​ളു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 30ന് ​തൊ​ടു​പു​ഴ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ൽ വി​ളി​ച്ചു വ​രു​ത്തി വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തി​നു ശേ​ഷം പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു.
ക​ട്ട​പ്പ​ന ജു​ഡീ​ഷൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി മു​ന്പാ​കെ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്ത പ്ര​തി​യെ മു​ട്ട​ത്തെ ഫ​സ്റ്റ് ലൈ​ൻ കോ​വി​ഡ് സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​തി​യെ അ​ടു​ത്ത ദി​വ​സം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ളും തെ​ളി​വെ​ടു​പ്പും ന​ട​ത്തു​മെ​ന്ന് ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​റി​യി​ച്ചു. ഗി​രീ​ഷ് 2002-ൽ ​അ​യ​ൽ​വാ​സി​യാ​യ സ്ത്രീ​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി ആ​ക്കി​യ കേ​സി​ൽ 12 വ​ർ​ഷം ശി​ക്ഷി​ച്ചി​ട്ടു​ള​ള​തും കൂ​ടാ​തെ 2016-ൽ ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച​തി​ന് പോ​ക് സോ വ​കു​പ്പ് പ്ര​കാ​രം വി​ചാ​ര​ണ നേ​രി​ടു​ന്ന​യാ​ളു​മാ​ണ്.
ഇ​ടു​ക്കി ക്രൈം ​ബ്രാ​ഞ്ച് എ​സ്പി പി.​കെ മ​ധു, ഡി​റ്റ​ക്ടീ​വ് ഇ​ൻ​സ്പെ​ക്ട​ർ ഷി​ന്േ‍​റാ പി. ​കു​ര്യ​ൻ, എ​സ്ഐ മാ​രാ​യ എം.​പി.​മോ​ന​ച്ച​ൻ, സ​ജി പോ​ൾ, സി​ജു ജോ​സ​ഫ്, സി​പി​ഒ​മാ​രാ​യ കെ.​ആ​ർ. ബി​ജേ​ഷ് ,കെ.​സി. അ​നീ​ഷ് , പി.​പി. ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.