പ്ര​ത്യേ​ക വോ​ട്ട​ർ​മാ​ർ​ക്ക് മാ​ർ​ഗനി​ർ​ദേ​ശം
Tuesday, December 1, 2020 9:56 PM IST
ഇ​ടു​ക്കി: തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​വി​ഡ് ബാ​ധി​ത​രെ​യും ക്വാ​റ​ന്‍റൈനി​ൽ ഉ​ള്ള​വ​രെ​യും പ്ര​ത്യേ​ക വി​ഭാ​ഗം സ​മ്മ​തി​ദാ​യ​ക​രാ​യി (സ്പെ​ഷ​ൽ വോ​ട്ട​ർ) പ​രി​ഗ​ണി​ച്ച് വോ​ട്ടു ചെ​യ്യു​ന്ന​തി​നു​ള്ള മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ൻ പു​റ​പ്പെ​ടു​വി​ച്ചു. വോ​ട്ടെ​ടു​പ്പി​ന് ത​ലേ​ദി​വ​സം വൈ​കു​ന്നേ​രം മൂ​ന്നു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​ർ​ക്കോ ക്വാ​റ​ന്‍റൈനി​ലു​ള്ള​വ​ർ​ക്കോ പോ​സ്റ്റ​ൽ വോ​ട്ട് അ​നു​വ​ദി​ക്കും.
ഇ​തി​ന് ശേ​ഷം രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​വ​ർ​ക്ക് വോ​ട്ടെ​ടു​പ്പ് ദി​വ​സം അ​വ​സാ​ന മ​ണി​ക്കൂ​റി​ൽ (വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ ആ​റ് വ​രെ മ​റ്റ് വോ​ട്ട​ർ​മാ​ർ, ടോ​ക്ക​ണ്‍ ല​ഭി​ച്ച​വ​ർ തു​ട​ങ്ങി​യ​വ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം) പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ നേ​രി​ട്ടെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താം. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ന​ൽ​കു​ന്ന സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ട്ടി​ക​യി​ലു​ള്ള വോ​ട്ട​ർ​മാ​ർ​ക്ക് സ്പെ​ഷ​ൽ പോ​ളിം​ഗ് ഓ​ഫീ​സ​റും പോ​ളിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​ണ് സ്പെ​ഷ​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റ് വി​ത​ര​ണം ചെ​യ്യു​ക.
സ്പെ​ഷ​ൽ പോ​ളിം​ഗ് ഓ​ഫീ​സ​ർ ന​ൽ​കു​ന്ന അ​പേ​ക്ഷ പൂ​രി​പ്പി​ച്ച് ഒ​പ്പി​ട്ട് തി​രി​കെ ന​ൽ​കി​യാ​ൽ സ​ത്യ​പ്ര​സ്താ​വ​ന​യും പോ​സ്റ്റ​ൽ ബാ​ല​റ്റും ല​ഭി​ക്കും. സ്പെ​ഷ​ൽ വോ​ട്ട​ർ സ​ത്യ​പ്ര​സ്താ​വ​ന സ്പെ​ഷ​ൽ പോ​ളിം​ഗ് ഓ​ഫീ​സ​ർ മു​ന്പാ​കെ ഒ​പ്പി​ട​ണം. ഫോ​റം 16ലെ ​സ​ത്യ​പ്ര​സ്താ​വ​ന പ്ര​ത്യേ​ക പോ​ളിം​ഗ് ഓ​ഫീ​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ണം. പി​ന്നീ​ട് സ്പെ​ഷ​ൽ വോ​ട്ട​ർ വീ​ടി​ന​ക​ത്തു പോ​യി ര​ഹ​സ്യ സ്വ​ഭാ​വം കാ​ത്ത് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്ത​ണം.
പ്ര​ത്യേ​ക സ​മ്മ​തി​ദാ​യ​ക​ൻ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം പ്ര​ത്യേ​ക പോ​സ്റ്റ​ൽ ബാ​ല​റ്റ് പേ​പ്പ​റും സ​ത്യ​പ്ര​സ്ത​വ​ന​യും വെ​വ്വേ​റെ ക​വ​റി​ൽ അ​ട​ക്കം ചെ​യ്ത് ഒ​ട്ടി​ച്ച് മൂ​ന്നാ​മ​ത്തെ ക​വ​റി​ൽ അ​വ ഉ​ള്ള​ട​ക്കം ചെ​യ്ത് ഒ​ട്ടി​ച്ച് വ​ര​ണാ​ധി​കാ​രി​ക്ക് ന​ൽ​കു​ന്ന​തി​നാ​യി സ്പെ​ഷ​ൽ പോ​ളിം​ഗ് ഓ​ഫീ​സ​ർ​ക്ക്് കൈ​മാ​റ​ണം. പോ​സ്റ്റ​ൽ ബാ​ല​റ്റ് ഇ​പ്ര​കാ​രം സ്പെ​ഷ​ൽ പോ​ളിം​ഗ് ഓ​ഫീ​സ​ർ​ക്ക് കൈ​മാ​റാ​ൻ താ​ത്പ​ര്യ​മി​ല്ലാ​ത്ത​വ​ർ ആ​ൾ​വ​ശ​മോ ത​പാ​ൽ വ​ഴി​യോ വ​ര​ണാ​ധി​കാ​രി​ക്ക് എ​ത്തി​ക്ക​ണം.