വി​ദ്യാ​ര്‍​ഥി​ക​ള്‍ മാ​റ്റ​ങ്ങ​ളു​ടെ പു​തി​യ കാ​ല​ത്തെ തി​രി​ച്ച​റി​യ​ണം: മാ​ര്‍ ആ​ന്‍റ​ണി ക​രി​യി​ല്‍
Monday, January 25, 2021 11:51 PM IST
കൊ​ച്ചി: മാ​റ്റ​ങ്ങ​ളു​ടെ​യും മു​ന്നേ​റ്റ​ങ്ങ​ളു​ടെ​യും പു​തി​യ കാ​ല​ത്തെ തി​രി​ച്ച​റി​യാ​നും ഉ​ള്‍​ക്കൊ​ള്ളാ​നും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു സാ​ധി​ക്ക​ണ​മെ​ന്ന് എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ വി​കാ​രി ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ആ​ന്‍റ​ണി ക​രി​യി​ല്‍ പ​റ​ഞ്ഞു. തൃ​ക്കാ​ക്ക​ര ഭാ​ര​ത് മാതാ കോളജില്‍ പു​തി​യ​താ​യി അ​നു​വ​ദി​ച്ച ര​ണ്ടു എ​യ്ഡ​ഡ് കോ​ഴ്‌​സു​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ആ​ശ​യ​വി​നി​മ​യ രം​ഗ​ത്തു സ​ങ്ക​ല്‍​പി​ക്കാ​നാ​വാ​ത്ത വി​ധം വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണു ശാ​സ്ത്ര​ലോ​കം കൈ​വ​രി​ച്ചി​രി​ക്കു​ന്ന​ത്. കോ​വി​ഡ് കാ​ല​ത്ത് മ​നു​ഷ്യ​ന്‍റെ ജീ​വി​ത​ത്തെ നി​ശ്ച​ല​മാ​ക്കാ​തെ നി​ല​നി​ര്‍​ത്താ​ന്‍ സാ​ങ്കേ​തി​ക വി​ദ്യ വ​ലി​യ സ​ഹാ​യം ന​ല്‍​കി. യാ​ത്രാ സൗ​ക​ര്യ​ങ്ങ​ളി​ലും ന​മ്മു​ടെ സ​മൂ​ഹം വ​ലി​യ കു​തി​ച്ചു ചാ​ട്ടം ന​ട​ത്തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ള​ജ് മാ​നേ​ജ​ര്‍ റ​വ.​ഡോ. ഏ​ബ്ര​ഹാം ഒ​ലി​യ​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി സി​ന്‍​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളാ​യ ഡോ. ​ബി​ജു പു​ഷ്പ​ന്‍ പ്ര​ഫ. ഹ​രി​കൃ​ഷ്ണ​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ഷൈ​നി പാ​ലാ​ട്ടി, ഡോ. ​ജോ​ണ്‍. ടി. ​ഏ​ബ്ര​ഹാം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.